Spy Universe : ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന സിനിമകൾ വരുന്നു; സ്പൈ യൂണിവേഴ്സിന് പ്രതീക്ഷയോടെ പ്രേക്ഷകർ
Yash Raj FIlms Spy Universe : ജനുവരി 25 ന് ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. പത്താന്റെ ട്രെയിലറിന് ഒപ്പമായിരിക്കും സ്പൈ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ ലോഗോ പുറത്തുവിടുക.
യാഷ് രാജ് സ്റ്റുഡിയോസിന്‍റെ സ്പൈ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ ലോഗോ യാഷ് രാജ് ഫിലിംസ് ജനുവരി 10 ന് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. പത്താനാണ് സ്പൈ യൂണിവേഴ്സിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. പത്താന്റെ ട്രെയിലറിന് ഒപ്പമായിരിക്കും സ്പൈ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ ലോഗോ പുറത്തുവിടുക. ജനുവരി 25 ന് ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. എന്നാൽ സ്പൈ യൂണിവേഴ്സിനെ കുറിച്ച് വമ്പൻ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്. ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന സിനിമകൾ സ്പൈ യൂണിവേഴ്സിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2012 ല്‍ സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ ഏക് ഥാ ടൈഗർ, 2017 ൽ ഇതിന്‍റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ടൈഗർ സിന്ദാ ഹേ, 2019 ൽ ഹൃത്തിക് റോഷൻ നായകനായി പുറത്തിറങ്ങിയ വാർ എന്നിവയാണ് സ്പൈ യൂണിവേഴ്സിലെ മറ്റ് ചിത്രങ്ങൾ. ഈ ചിത്രങ്ങളിലെ സംഭവങ്ങളെയും കഥാപാത്രങ്ങളെയും കൂട്ടി യോജിപ്പിച്ച് യാഷ് രാജ് സ്റ്റുഡിയോസ് ഒരു സ്പൈ യൂണിവേഴ്സ് ഉണ്ടാക്കുന്നു എന്നാണ് പഠാൻ പ്രഖ്യാപിച്ചപ്പോൾ മുതൽ റൂമാർ ഉണ്ടയായിരുന്നു. ഇപ്പോൾ അത് യാഷ് രാജ് ഫിലിംസ് സ്ഥിരീകരിക്കുകയും ചെയ്തു.
ALSO READ: Pathaan Movie: പഠാൻ; ബോക്സ് ഓഫീസ് സാധ്യതകൾ, എന്ത് പ്രതീക്ഷിക്കണം
അതേസമയം കത്തുന്ന വിവാദങ്ങൾക്കിടയിലും ഈ വർഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് സാധ്യതകൾ പ്രവചിക്കുന്ന ചിത്രമാണ് പഠാൻ. 4 വർഷത്തിന് ശേഷം നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളർച്ചയിൽ നിറം മങ്ങിയ ബോളിവുഡിന്‍റെ തിരിച്ച് വരവും പഠാൻ എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് സിനിമാ പ്രേമികളുടെ കണക്ക് കൂട്ടൽ. എന്താണ് പഠാന്‍റെ ബോക്സ് ഓഫീസ് സാധ്യതകൾ ? പരിശോധിക്കാം.
പഠാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്ന സമയമാണ് ഏറ്റവും ശ്രദ്ധേയം. ഷാരൂഖ് ഖാന്‍റെ ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ തീർത്ത ഭൂരിഭാഗം ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുള്ളത് ഒക്ടോബർ - നവംബർ മാസത്തിൽ ദീപാവലി സമയത്താണ്. അവധിക്കാലം ആയതിനാൽത്തന്നെ ആ സമയത്ത് പുറത്തിറങ്ങുന്ന സിനിമകൾക്ക് ഇത് ഒരുപാട് ഗുണം ചെയ്യും. തീയറ്ററുകളിൽ നിന്ന് ശരാശരി അഭിപ്രായം ലഭിച്ചാൽ പോലും സിനിമ സൂപ്പർ ഹിറ്റ് ആകുമെന്നതാണ് ദീപാവലി സമയത്തെ പ്രത്യേകത. എന്നാൽ പഠാൻ പുറത്തിറങ്ങുന്നത് ജനുവരി മാസമാണ്.
ബോളിവുഡിൽ നിന്ന് ജനുവരിയിൽ പുറത്തിറങ്ങി വമ്പൻ കളക്ഷൻ നേടിയിട്ടുള്ള ചിത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇതിനൊരു അപവാദമായുള്ളത് പദ്മാവത്, തൻഹാജി പോലെയുള്ള ചിത്രങ്ങളാണ്. ജനുവരിയിൽ ഭൂരിഭാഗം ദിവസങ്ങളും പ്രവർത്തി ദിവസങ്ങൾ ആയതിനാലും മാർച്ച് മാസത്തിൽ പരീക്ഷകള്‍ അടുക്കുന്നതിന്‍റെ തയ്യാറെടുപ്പുകൾ സ്കൂളുകളിൽ നടക്കുന്നതിനാലും ഈ മാസം തീയറ്ററുകളിലെത്തുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തിളങ്ങാനുള്ള സാധ്യതകൾ കുറവാണ്.
ഇനി പഠാൻ റിലീസ് ചെയ്യുന്ന ദിവസം കൂടി ഒന്ന് നോക്കാം. ജനുവരി 25 ബുധനാഴ്ച്ച. അന്ന് ഒരു പ്രവർത്തി ദിവസമാണ്. അതുകൊണ്ട് തന്നെ ആദ്യ ദിവസം വലിയൊരു തുക കളക്ഷൻ നേടാനുള്ള സാധ്യത കുറവാണ്. ബോളിവുഡിൽ ഒരു പ്രവർത്തി ദിവസം പുറത്തിറങ്ങി ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്ര. ആദ്യ ദിവസം 34 കോടിയിലധികം രൂപ നെറ്റ് കളക്ഷനായി ഇന്ത്യയിൽ നിന്ന് മാത്രം ഈ ചിത്രം കളക്ട് ചെയ്തു. ട്രേഡ് അനലിസ്റ്റുകളുടെ ഏറ്റവും പുതിയ പ്രവചനം, പഠാൻ ഇന്ത്യയിൽ നിന്ന് ആദ്യ ദിനം 35 മുതൽ 40 കോടി വരെ നെറ്റ് കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...