മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് മിനിസ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട സീരിയല്‍ കഥാപാത്രങ്ങളെ പഞ്ഞിക്കിട്ട് ട്രോളന്മാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദി സീരിയലായ "Yeh Rishta Kya Kehlata Hai"യിലെ കഥാപാത്രങ്ങളാണ് മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് ഏറ്റവും അവസാന എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീരിയല്‍ താരങ്ങളായ ശിവാംഗി ജോഷി, അല്‍ക കൗശല്‍ എന്നിവരാണ്‌ മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് സീരിയലില്‍ അഭിനയിച്ചിരിക്കുന്നത്. 


നയൻ‌താര മുതൽ അശ്വര്യ റായ് വരെ... മേക്കപ്പ് കൊണ്ട് വിസ്മയം തീർക്കുന്ന കണ്ണൻ രാജമാണിക്യം


ഇതിനോട് പ്രേക്ഷകര്‍ക്ക് അത്ര നല്ല സമീപനമല്ല ഉള്ളത്എന്നതാണ് വാസ്തവം.  ''Yeh Rishta Kya Kehlata Hai (എന്താണ് ഈ ബന്ധം പറയുന്നത്?) ശാസ്ത്രജ്ഞരും ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.'' -ഒരു ട്രോളില്‍ പറയുന്നു. 


''COVID 19നു പോലും Yeh Rishta Kya Kehlata Hai തടയാനായില്ല.'' -മറ്റൊരു ട്രോളില്‍ പറയുന്നു. സീരിയലിലെ നായകന്‍ മോഹ്സിന്‍ ഖാന്‍ നായികയായ ശിവാംഗിയെ ചുംബിക്കുന്നത് പോലും ഷീല്‍ഡിന് മുകളിലൂടെയാണ് എന്നതാണ് ഏറെ ചിരിയുണര്‍ത്തുന്ന വസ്തുത എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.