Ranjith: `നഗ്ന ചിത്രങ്ങൾ നടി രേവതിയ്ക്ക് അയച്ചുകൊടുത്തു`; രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി യുവാവ്
Youth allegation against Ranjith: 2012ൽ ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്ന് യുവാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി കോഴിക്കോട് സ്വദേശിയായ യുവാവ്. തന്നെ വിവസ്ത്രനാക്കുകയും നഗ്ന ചിത്രങ്ങള്‍ നടി രേവതിയ്ക്ക് അയക്കുകയും ചെയ്‌തെന്നാണ് യുവാവിന്റെ ആരോപണം. 2012ലാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചതെന്ന് യുവാവ് ആരോപിച്ചിരുന്നു.
രഞ്ജിത്തിന്റെ ആവശ്യപ്രകാരം ഹോട്ടലില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ നഗ്നനാക്കി നിര്‍ത്തിയ ശേഷം ഫോട്ടോ എടുത്തു. ആര്‍ക്കാണ് ഫോട്ടോ അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിയ്ക്കാണെന്നും രേവതിയ്ക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത്ത് പറഞ്ഞെന്ന് യുവാവ് വെളിപ്പെടുത്തി. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച് യുവാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ALSO READ: 'സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍'; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്
'ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടുകാരുമായി എത്തിയതായിരുന്നു. അന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ അടുത്ത് വന്ന് മമ്മൂക്കയെ കാണണോ എന്ന് ചോദിച്ചു. ഞാന്‍ കാണണം എന്ന് പറഞ്ഞു. അവിടെ പോയപ്പോള്‍ രഞ്ജിത്ത് അവിടെ ഇരിക്കുകയായിരുന്നു. എന്നെ ഉള്ളിലേയ്ക്ക് വിളിച്ചു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷം താന്‍ തിരക്കിലാണെന്നും പേഴ്‌സണലായി സംസാരിക്കണമെന്നും പറഞ്ഞു. അങ്ങനെ ടിഷ്യൂ പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. വിളിക്കരുത്, മെസേജ് അയക്കാനാണ് പറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം മെസേജ് അയച്ചപ്പോഴാണ് എന്നോട് ബെംഗളൂരുവിലേയ്ക്ക് വരാനും പേഴ്‌സണലായി കാണണമെന്നും പറഞ്ഞത്. ഓഡീഷന്‍ ചെയ്യാനാകും എന്നാണ് ഞാന്‍ കരുതിയത്.' യുവാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്