സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ 'അര്‍ജ്-യു‍' കാലമാണ്. വ്യത്യസ്തമായ റോസ്റ്റിംഗ് വീഡിയോകളുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് അര്‍ജ്ജുന്‍ താരമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാഴ്ചക്കൊണ്ട് ഒരു മില്ല്യണിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയാണ്‌ അര്‍ജ്ജുന്‍ തന്‍റെ ജൈത്രയാത്ര തുടരുന്നത്. അര്‍ജ്-യു എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അര്‍ജ്ജുന്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. 


ടിക് ടോക് താരങ്ങളുടെ വീഡിയോകളെ റോസ്റ്റ് ചെയ്താണ് അര്‍ജ്ജുന്‍ ശ്രദ്ധയ് നേടിയത്. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളില്‍ സജീവമായ റോസ്റ്റിംഗ് വീഡിയോകളുടെ ചുവടുപിടിച്ച് മലയാളത്തില്‍ പരീക്ഷണം നടത്തുകയായിരുന്നു അര്‍ജ്ജുന്‍. പരീക്ഷണം എന്താണെങ്കിലും സൂപ്പര്‍ ഹിറ്റായി. 


മൂന്ന്‌ വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി; വാഗ്ദാനവുമായി ആനന്ദ്‌ മഹീന്ദ്ര


ആദ്യ പതിനഞ്ച് മിനിറ്റില്‍ തന്നെ അര്‍ജ്ജുന്‍റെ വീഡിയോകള്‍ കാണുന്നത് ഒരു ലക്ഷത്തിലധികം ആളുകളാണ്. അര്‍ജ്ജുന്‍റെ അഞ്ച് വീഡിയോകളില്‍ നാലും യൂട്യൂബില്‍ ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടംനേടി. 


ടിക് ടോക് താരങ്ങളെ റോസ്റ്റ് ചെയ്ത അര്‍ജ്ജുനെ ട്രോളി നിരവധി ടിക് ടോക് താരങ്ങളും രംഗത്തെത്തി. എന്നാല്‍, അര്‍ജ്ജുന്‍റെ ഫാന്‍സ് ഈ വീഡിയോകള്‍ക്ക് അണ്‍ലൈക്കുകളുടെ പെരുമഴ നല്‍കി. 


യൂട്യൂബ് കൂടാതെ ഇന്‍സ്റ്റഗ്രാമിലും അര്‍ജ്ജുന് നിരവധി ആരാധകരാണ്. കൂടാതെ, അര്‍ജ്ജുന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ ടിക് ടോക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്താണെങ്കിലും, അര്‍ജ്ജുന്‍റെ വീഡിയോകള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്.