മലയാളി യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ആരോഗ്യ മേഖലയിൽ മികവ് പുലർത്തുന്നവർക്കും സിനിമ താരങ്ങൾക്കും മറ്റ് പ്രമുഖ വ്യക്തികൾക്കുമായി യുഎഇ ഭരണകൂടം നൽകുന്ന ആദരവാണ് ഗോൾഡൻ വിസ. പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസയാണ് ഫിറോസ് ചുട്ടിപ്പാറയ്ക്ക് ലഭിക്കുന്നത്. യുട്യൂബർമാരിൽ ഗോൾഡൻ വിസ ലഭിക്കുന്ന രണ്ടാമത്തെയാളാണ് ഫിറോസ് ചുട്ടിപ്പാറ.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ പുതിയ വ്ളോഗ് വീഡിയോയിലൂടെ ചുട്ടിപ്പാറ തനിക്ക് ഗോൾഡൻ വിസ ലഭിച്ച വിവരം അറിയിച്ചത്. ഗോൾഡൻ വിസയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വളരെ പെട്ടെന്ന യുഎഇ ഭരണകൂടം തങ്ങളുടെ അപേക്ഷ സ്വീകരിച്ചുയെന്ന് ചുട്ടിപ്പാറ തന്റെ വീഡിയോയിൽ പറഞ്ഞു. ദുബായിലെ വ്യവസായ സ്ഥാപനമായ സിഎച്ച് ഡിജിറ്റല്‍ മുഖേനയാണ് തനിക്ക് ഗോൾഡൻ വിസ ലഭിച്ചതെന്നും ചുട്ടിപ്പാറ അറിയിച്ചു.


ALSO READ : Sunny Leone: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡൻ വിസ



മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവിധി പ്രമുഖർക്കാണ് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിൽ മികവ പുലർത്തുന്നവർ, മറ്റ് ബിസിനെസ് പ്രമുഖർ, സെലിബ്രേറ്റികൾ തുടങ്ങിയവർക്ക് യുഎഇ ഭരണകൂടം നൽകുന്ന ആദരവാണ് ഗോൾഡൻ വിസ. പത്ത് വർഷമാണ് വിസയുടെ കാലാവധി.


വില്ലേജ് ഫുഡ് എന്ന യുട്യൂബ് ചാനൽ ഉടമയാണ് ഫിറോസ്.  7.38 മില്യൺ സബ്സ്ക്രേബേഴ്സാണ് ഫിറോസിന്റെ വില്ലേജ് ഫുഡ് ചാനലിനുള്ളത്. ഫേസബുക്കിലുള്ള ഫിറോസിന്റെ തന്നെ ചാനലായ ക്രാഫ്റ്റ് മീഡിയയെ 2.1 മില്യൺ പേർ ഫിറോസിനെ പിന്തുടരുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.