മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ സീ കേരളം മറ്റൊരു പുതുപുത്തന്‍ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കവിത നായര്‍ക്കൊപ്പം നവാഗതനായ പ്രിന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന 'അനുരാഗ ഗാനം പോലെ' ഏപ്രില്‍ 17നു രാത്രി 9 മുതല്‍ നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. 45 വയസുള്ള അമിതവണ്ണക്കാരന്‍ ഗിരിയായി പ്രിന്‍സ് എത്തുമ്പോള്‍ 35കാരിയായ സുമി എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചിട്ടും അവരില്‍ നിന്ന് അവഗണന മാത്രം മറുപടിയായി ലഭിക്കുന്ന ഗിരിയുടെയും സുമിയുടെയും കഥയാണ് അനുരാഗ ഗാനം പോലെ. പുറമെ സന്തോഷത്തിലും ശുഭാപ്തി വിശ്വാസത്തിലും ആണെങ്കിലും ഇരുവരും തങ്ങളുടെ ലോകങ്ങളില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്. ധനികനായ ബിസിനസ്മാന്‍ ഗിരി ഹൈ ക്ലാസ് ജീവിതം ഇഷ്ട്ടപ്പെടുമ്പോള്‍ സുമിയുടെ താത്പ്പപര്യങ്ങള്‍ മിഡില്‍ ക്ലാസ് ജീവിത്തില്‍ ഒതുങ്ങുന്നതാണ്. ജീവിതത്തില്‍ ഒട്ടേറെ സാദൃശ്യങ്ങള്‍ ഉണ്ടെങ്കിലും അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴെല്ലാം വിധി അവരെ ശത്രുക്കളാക്കി മാറ്റുകയാണ്. ഇവര്‍ തങ്ങളുടെ പിണക്കങ്ങള്‍ മറന്നു ജീവിത്തില്‍ ഒന്നാകുന്നതാണ് അനുരാഗ ഗാനം പോലെയുടെ ഇതിവൃത്തം.


ALSO READ: സാന്ദ്ര തോമസിന്റെ ആദ്യ പ്രൊഡക്ഷൻ; 'നല്ല നിലാവുള്ള രാത്രി' ഫസ്റ്റ് ലുക്ക് പോസ്റ്റർ


'ടെലിവിഷനില്‍ എന്നും നല്ല സീരിയലുകളും ഷോകളും ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. കുറച്ചു വര്‍ഷങ്ങളായി എന്നെത്തേടിയെത്തിയ കഥകളില്‍ ഏറ്റവും യുക്തിയുള്ളതായി തോന്നിയത് അനുരാഗ ഗാനം പോലെയാണ്. ഈ സീരിയല്‍ കാണുന്ന ഏതൊരു പ്രായത്തിലുള്ള പ്രേക്ഷകനും ഈ സീരിയലിന്റെയോ എന്റെ കഥാപാത്രമായ സുമിതയുടേയോ യുക്തിയെ ചോദ്യം ചെയ്യില്ല, അതെനിക്ക് ഉറപ്പാണ്.' കവിത പറയുന്നു. 


പ്രായമൊട്ടൊന്നു കടന്നു പോയ ശേഷം പ്രണയം മൊട്ടിടുന്ന രണ്ടു പേരുടെ കഥ പറയുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കെ.കെ രാജീവ് ആണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രിയ മേനോന്‍, നിത, ജസീല പര്‍വീണ്‍ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.