Hyderabad : തെലുഗിലെ സൂപ്പർ ഹിറ്റ് സംവിധായകനായ എസ് എസ് രാജമൗസലിയുടെ (SS Rajamouli) അടുത്ത ബ്രഹ്മാണ്ഡ ചിത്രം RRR ന്റെ ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി. മലായളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റാണ് ZEE5 സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റൽ റൈറ്റാണ് ZEE5 ന് ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.



ALSO READ : RRR Heroine: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി RRR നായിക ഒലീവിയ മോറിസ് (Olivia Morris)


RRR നിർമാതാക്കാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്റ്റാർ നെറ്റ് വർക്കിനാണ് പ്രദേശിക ഭാഷയിലെ സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.


നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീട് സ്ഥിതി അൽപം ഭേദമായപ്പോൾ ചിത്രത്തിന്റെ ഷൂട്ടി തുടരുകയായിരുന്നു. ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. 


ALSO READ : Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും


നിലവിലെ സാഹചര്യം മാറിയാൽ ഒക്ടോബർ 13 ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്ന. എന്നാൽ കോവിഡ് വിപരീതമായി ബാധിച്ചാൽ സിനിമയുടെ റിലീസ് വൈകുമെന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്. 


ALSO READ : Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു


തെലുഗു സൂപ്പർ സ്റ്റാറുകളായ റാം ചരണും ജൂണിയർ എൻടിആറും ഒന്നിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇരവരും ആദിവാസി നേതാക്കന്മാരായി പോരാടുന്നാണ് സിനിമയുടെ ചിത്രം. ഇരുവരെയും കൂടാതെ ബോളിവുഡിൽ നിന്ന് അലിയ ഭട്ടും, അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.