കൊച്ചി : കാൾ സീസിന്റെ നൂതന ലെൻസ്‌ ശ്രേണിയിലെ പുതിയ താരോദയം സുപ്രീം റേഡിയൻസ് (Supreme Prime Radiance) ലെൻസുകൾ കേരളത്തിലെത്തി. ഓഗസ്റ്റ് സിനിമ നിർമിക്കുന്ന പതിമൂന്നാമത്തെ പേരിടാത്ത സിനിമയുടെ സെറ്റിൽ വച്ച് നിർമാതാവ് ശ്രീ ഷാജി നടേശനും നടൻ ശ്രീ കുഞ്ചാക്കോ ബോബനും ചേർന്നേ് ലെൻസ്‌ പുറത്തിറക്കി. എന്നും വിപണിയിലെത്തുന്ന ഏറ്റവും പുതിയ സിനിമ സാങ്കേതിക ഉപകരണങ്ങളെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള ഒപ്റ്റിക്കൽ ഇമേജിങ് സ്പെഷ്യലിസ്റ്  ധീരജ് പള്ളിയിലിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പികിച്ചേഴ്സ് തന്നെയാണ് ഈ നൂതന ലാർജ് ഫോർമാറ്റ് ലെൻസും മലയാളികൾക്കായി അവതരിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈൻ പ്രൊഡ്യൂസർ മിഥുൻ ഏബ്രഹാം, സംവിധായകൻ ജെകെ, ഛായഗ്രാഹകൻ ജയേഷ് നായർ എന്നിവവരുടെ സാന്നിധ്യത്തിലാണ് ലെൻസ് പുറത്തിറക്കിയത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്നു zeiss കമ്പനിയുടെ 175-ാം വാർഷികത്തിൽ നിർമിച്ച സ്പെഷ്യൽ എഡിഷൻ പ്രീമിയം സിനിമ ലെൻസുകളാണ്  റേഡിയൻസ് സീരീസ്. ഏറ്റവും ഉയർന്ന ബിൽഡ് ക്വാളിറ്റിയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഈ ലെൻസുകൾ എല്ലാ കാലാവസ്ഥയിലും  മികച്ച  ദൃശ്യാനുഭവം നൽകുന്നു. 


ആധുനിക ഡിജിറ്റൽ സിനിമ സങ്കൽപങ്ങളിൽ ഫിലിം കാലഘട്ടത്തിലെ വിൻറ്റെജ് ലെൻസ് ലുക്കുകളെ അനുസ്‌മരിപ്പിക്കുന്ന കൺട്രോൾഡ് സ്‌പെഷ്യൽ ഫ്ലെയേഴ്സ് ആണ് ഈ ലെൻസുകളുടെ ഏറ്റവും വലിയ പ്രത്യേകത  . T * Blue എന്ന ഒരു സവിശേഷ കോട്ടിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്. 


ഫുൾഫ്രെയിം കവറേജുള്ള  ഈ ലെൻസുകൾ അത്യാധുനിക ഹൈ റെസൊല്യൂഷൻ സിനിമാ ക്യാമറകൾക്ക് ഉചിതമാണ്‌ . T1.5 apeture ഓപ്പണിങ് കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങൾക്കൊപ്പം മനോഹരമായ bokeh കളും നൽകുന്നു. പീക്കി പ്ലെൻഡേഴ്സ്, ഫാർഗോ പോലുള്ള വെബ് സീരിയസുകളിൽ തുടങ്ങി ഹോളിവുഡിന് പ്രിയങ്കരമായ ഈ ലെൻസുകൾ കൊച്ചിയിൽ എത്തിയത് മലയാള സിനിമാ സങ്കൽപ്പങ്ങൾക്ക് കൂടുതൽ നിറം പകരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.