മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശരത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ സജീവമാകുകയും പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയനായ നടനാണ് അദ്ദേഹം. ദേവദൂതൻ എന്ന ഒറ്റ ചിത്രം മതി ശരത് എന്ന നടനെ മലയാളികൾക്ക് ഓർത്തിരിക്കാൻ. ശരത് ഇപ്പോൾ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. താൻ ചെയ്ത ഒരു വീഡിയോയ്ക്ക് ഒന്നര മില്യൻ വ്യൂവർസ് ആയതിന്റെ ഞെട്ടലിലാണ് ശരത്. അതിന് വേണ്ടി തന്നെയാണ് ശരത് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ശരത്തിന്റെ വാക്കുകൾ ഇങ്ങനെ


COMMERCIAL BREAK
SCROLL TO CONTINUE READING

"ഒരു വലിയ നന്ദി ഞാൻ നിങ്ങൾ ഓരോരുത്തരോടും പറയുകയാണ്. തമാശക്ക് വേണ്ടി ചെയ്ത ചെറിയ ഒരു റീലാണ്. അത് ഇത്രയധികം റീച്ച് കിട്ടുമെന്നും വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാട് നന്ദി നിങ്ങളുടെ സമയം ചിലവഴിച്ച് ഈ വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ലൈക്ക് ചെയ്തതിനും ഫോളോ ചെയ്തതിനും. നമുക്ക് ഇതുപോലെ ഒന്നിച്ച് ഒരു കുടുംബമായി തന്നെ മുന്നോട്ട് പോകാം."


രൻവീർ സിങ് നടത്തിയ ഒരു ഫോട്ടോഷൂട്ട് കുറച്ച് നാളുകൾക്ക് മുൻപ് വലിയ വിവാദമായിരുന്നു. ആ ഫോട്ടോയുടെ അടിസ്ഥാനത്തിൽ ശരത് ചെയ്ത ഒരു റീലാണ് വൈറലായി മാറിയത്. ശരത് വീഡിയോയിൽ പറഞ്ഞ വാചകങ്ങൾ ഇങ്ങനെയായിരുന്നു.


"ആക്ടർ രൺവീർ സിംഗിന്റെ ഫോട്ടോ കണ്ടിട്ട് പല സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫീലിങ്സ് വേദനിപ്പിച്ചെന്ന് അറിഞ്ഞു. നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല കാരണം അവരുടെ കാമുകന്മാർക്കോ അല്ലെങ്കിൽ ഭർത്താക്കന്മാർക്കോ രൺവീർ സിംഗിന്റെ ബോഡിയുടെ ഏഴയലത്ത് വരില്ല. അതിന്റെ ഒരു വിഷമമായിരിക്കും അവർക്ക് ഹർട്ട് ആയത്. ഇത് സ്ത്രീകൾക്ക് മാത്രമല്ല ചില ചില പുരുഷന്മാർക്കും ഫീലിംഗ്‌സ് ഹർട്ട് ആയിട്ട്ഇന്ദ് ഈ ഫോട്ടോസ് കണ്ടിട്ട് എന്നാണ് ഞാൻ അരിഞ്ഞത്. നേരിട്ട് അറിയില്ല ഞാൻ വായിച്ചറിഞ്ഞതാ. അതുകൊണ്ട് തന്നെ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ അല്ലെ. " ഇതായിരുന്നു ശരത്തിന്റെ വാക്കുകൾ.


ഇതിനെ രസകരമായിട്ടാണ് ശരത് അവതരിപ്പിച്ചിരിക്കുന്നത്. ശരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയെ ചിരിപ്പിച്ചു. ശരത്തിനെപോലെ തന്നെ അവസ്ഥയാണ് ഞങ്ങളുടേതും എന്ന് പറഞ്ഞ് നിരവധി പുരുഷന്മാർ കമന്റ് ബോക്‌സിൽ എത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.