ICU Movie: `ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ`, താന്തോന്നിക്ക് ശേഷം ജോർജ് തോമസ്; `ഐസിയു` ഫസ്റ്റ് ലുക്ക്
വെടിക്കെട്ട് എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് ഐസിയു. പൃഥ്വിരാജാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഐസിയു'. സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ' നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐസിയു. താന്തോന്നി റിലീസ് ചെയ്ത അതേ ദിവസം( മാർച്ച് 19) തന്നെയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.
വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്. മിനി സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ ആണ്. സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.
സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ, കലാസംവിധാനം- ബാവ, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്സ്, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍-വിക്കി, കിഷൻ, ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ എ സ് ദിനേശ്, ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...