പോലീസ് വേഷങ്ങൾ തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച നടനാണ് കലാഭവൻ ഷാജോൺ. കരിയറിന്റെ തുടക്കം മുതൽ നിരവധി പോലീസ് വേഷങ്ങൾ ഷാജോൺ ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്. ദൃശ്യം എന്ന സിനിമയിൽ  സഹദേവൻ എന്ന പോലീസുകാരനോട് പ്രേക്ഷകർക്ക് ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. കാരണം അത്ര മനോഹരമായാണ് അദ്ദേഹം തന്റെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഉള്ളിടത്തോളം കാലം ആ കഥാപാത്രം ചർച്ച ചെയ്യപ്പെടും എന്നതിൽ സംശയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീടും ഷാജോൺ നെഗറ്റീവും പോസറ്റീവുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അപർണ ബാലമുരളി നായികയാകുന്ന ഇനി ഉത്തരം എന്ന ചിത്രത്തിൽ കാക്ക കരുണൻ എന്ന പോലീസുകാരനായിട്ടാണ് ഷാജോൺ എത്തുന്നത്. ചിത്രത്തിൽ തനിക്ക് പോലീസ് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ സ്നേഹപൂർവ്വം ആദ്യം അത് നിരസിക്കുകയായിരുന്നു ഷാജോൺ. എന്നാൽ പിന്നീട് സംവിധായകൻ സുധീഷ് രാമചന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങി കഥകേൾക്കാൻ ഇരിക്കുകയും ഒറ്റയിരിപ്പിൽ തന്നെ കഥ കേട്ട താരം ഏറെ പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തയ്യാറാവുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 


Also Read: Pearle Maaney: ചാനൽ മാറ്റാൻ അവൾ എസി റിമോട്ട് ആണ് ഉപയോ​ഗിക്കുന്നത്; നിലയെ ട്രോളി പേർളി


 


രഞ്ജിത്ത് ഉണ്ണി എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ ഷാജോൺ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെയധികം  വ്യത്യസ്തകൾ നിറഞ്ഞതാണ്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഈ ചിത്രം നിർമിക്കുന്നത്. വൈകാതെ തന്നെ ചിത്രം പ്രേക്ഷകർക്ക് തീയറ്ററിൽ കാണാം. 


ഇനി ഉത്തരം ഒക്ടോബറിൽ പ്രദർശനത്തിനെത്തും. സിനിമയിൽ ജാനകിയെന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. രവിചന്ദ്രനാണ് ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.