റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ലക്ഷം തീർത്ഥാടകരെത്തിയതായും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 5 മരണം


 


ഹജ്ജ് ഒരുക്കത്തെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. തീർത്ഥാടകരുടെ ആരോഗ്യസ്ഥിതി മികച്ച നിലയിലാണ്. അതിൽ ഉയർന്ന സംതൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.  ഹജ്ജ് സീസെൻറ തയ്യാറെടുപ്പുകൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തുടർച്ചയായി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു. 


Also Read: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!


 


നിരവധി നടപടികളിലൂടെ ഹജ്ജ് സീസണിനായുള്ള ഒരുക്കം മന്ത്രാലയം മുൻകൂട്ടി ആരംഭിച്ചിട്ടുമുണ്ട്. 126 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇടനിലക്കാരോ ടൂറിസ്റ്റ് ഏജൻസികളോ ഇല്ലാതെ ഓൺലൈൻ വഴി ഹജ്ജിന് അപേക്ഷിക്കാം. ഈ രംഗത്തെ തട്ടിപ്പ് തടയാൻ ഇത് സഹായിച്ചുവെന്നും ഇത് തീർത്ഥാടകർക്കിടയിൽ വ്യാപകമായ അംഗീകാരം നേടികൊടുത്തെന്നും മന്ത്രി പറഞ്ഞു. 


Also Read: മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹം കഴിച്ചോ? സത്യമെന്ത്....


ഈ വർഷത്തെ ഹജ്ജ് സംവിധാനത്തിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുണ്യസ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനും ഭരണകൂടം വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അപറഞ്ഞു. മിനായിൽ 37,000 തീർഥാടകർക്ക് സൗകര്യമുള്ള 11 പുതിയ കെട്ടിടങ്ങൾ, അന്തരീക്ഷം തണുപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ എയർ കൂളിങ് സ്റ്റേഷൻ സജ്ജീകരിക്കൽ, ജംറകളിൽ ഒരുക്കം പൂർത്തീകരിക്കൽ, താപനില കുറയ്ക്കുന്നതിന് തണുത്ത വെള്ളമുപയോഗിച്ച വായു നേർപ്പിക്കൽ എന്നിവയും ഇതിലുൾപ്പെടും.  അതുപോലെ ഹജ്ജ് ഉംറ മന്ത്രാലയവും നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നതിെൻറ അപകടത്തെ കുറിച്ചും വ്യാജ പ്രചാരണങ്ങളെ കുറിച്ചും ബോധവൽക്കരണത്തിനായി അന്താരാഷ്ട്ര ക്യാമ്പയിൻ ആരംഭിച്ചതും 50 ലധികം സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് ഹജ്ജ് പ്രോജക്ട് ഓഫീസ് സ്ഥാപിച്ചതും ഇതിൽ ഉൾപ്പെടുന്നു. 


Also Read: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...


മക്ക റോഡ് ഇനീഷ്യേറ്റീവിൽ നിന്ന് ഈ വർഷം 2,50,000 തീർത്ഥാടകർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും. പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ ലഗേജുകൾ സ്വന്തം വസതികളിലേക്ക് നേരിട്ട് എത്തിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും. തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുള്ള ‘മക്ക റൂട്ടിന്റെ എല്ലാ ചെലവുകളും രാജ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.