കുവൈത്ത്: കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലൈ മാസത്തോടെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍വൈസറി തസ്‍തികകളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സഹകരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.  മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം തസ്‍തികകളില്‍ ജോലി ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ന്


സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്‍തികകളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികള്‍ മുന്നോട്ടുപോകുന്നതെന്നാണ് റിപ്പോർട്ട്.  
അടുത്തിടെ നടന്ന ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്.


Also Read: Lakshmi Narayan Yoga 2023: ബുധ ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!


ഓരോ സഹകരണ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുയാണെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്നും സൂപ്പര്‍വൈസറി തസ്‍തികകള്‍ക്ക് ശേഷം മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ