Kuwait: മസാജ് സെന്ററിൽ പെൺവേഷം ധരിച്ച് അനാശാസ്യം; 16 പ്രവാസികൾ അറസ്റ്റിൽ
Kuwait: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്
കുവൈത്ത്: കുവൈത്തില്‍ മസാജ്‍ സെന്റര്‍ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 16 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അബൂ ഹാലിഫയിലെ ഒരു മസാജ് സെന്ററിലായിരുന്നു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനക്കെത്തുകയായിരുന്നു.
Also Read: Kuwait: കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിൽ നടന്ന റെയ്‌ഡിൽ നൂറോളം പ്രവാസികൾ അറസ്റ്റിൽ
ഇവിടെ സ്‍ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന 16 പ്രവാസികളെ കണ്ടെത്തുകയും ഇവര്‍ ഇവിടെയെത്തുന്ന ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത സമയത്തേക്ക് 20 ദിനാര്‍ വീതം ഈടാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നുവെന്നുമാണ് കണ്ടെത്തല്‍. രാജ്യത്തെ നിയമങ്ങളും പൊതു മര്യാദകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് മസാജ് സെന്ററിന്റെ മറവില്‍ ഇവര്‍ നടത്തിയിരുന്നതെന്നും ഇവിടുത്തെ മുറികളില്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ നടന്നതായും അധികൃതര്‍ വ്യക്തമാക്കി.
Also Read: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
അറസ്റ്റു ചെയ്ത 16 പ്രവാസികളേയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയിട്ടുണ്ട്. മാത്രമല്ല ഇവരെ കുവൈത്തില്‍ നിന്നും നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയിൽ കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്ട്ടു ചെയ്തിരുന്നു. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കുവൈത്തില്‍ നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...