റിയാദ്: 2024 ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർത്ഥാടകർക്ക് അനുമതി നൽകിയതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഖത്തര്‍ ദേശീയ ദിനം: രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് അധികൃതർ!


ഇരുരാജ്യങ്ങളും തമ്മിൽ ഹജ്ജ് ഒരുക്കങ്ങൾക്കായി ഓൺലൈനിൽ യോഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 2023 ൽ അനുവദിച്ച അതേ എണ്ണം തീർത്ഥാടകരെയാണ് 2024 ലും ഇന്ത്യയിൽ നിന്ന് അനുവദിക്കുക. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.


Also Read: വ്യാഴം ചൊവ്വ സൃഷ്ടിക്കും പരിവർത്തന രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.