റിയാദ്: കൈക്കൂലി, വ്യാജരേഖ ചമക്കല്‍ കേസുകളില്‍ 18 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് സൗദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, വാണിജ്യ സ്ഥാപന നടത്തിപ്പുകാര്‍ എന്നിവരെയാണ് തടവിന് ശിക്ഷിച്ചത്. 55 വര്‍ഷത്തോളം തടവും 40 ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ഇവരില്‍ ചിലര്‍ക്ക് ലഭിച്ചു. 


സര്‍ക്കാര്‍ വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ വരെയാണ് കേസുകളില്‍ പ്രതികളായിട്ടുള്ളത്.


ഒരു വ്യവസായിയില്‍ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഉദ്യോഗസ്ഥനെതിരെ അഴിമതി, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി.


ഇയാള്‍ക്ക് 16 വര്‍ഷത്തെ തടവുശിക്ഷയും വന്‍തുകയുടെ സാമ്പത്തിക പിഴയുമാണ് ലഭിച്ചത്. ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കും തടവും പിഴയും ലഭിച്ചിട്ടുണ്ട്. 


സമാനമായ രീതിയില്‍ ഒരു വ്യവസായിയും അയാളുടെ ജീവനക്കാരും സര്‍ക്കാരുദ്യോഗസ്ഥന് കൈക്കൂലി നല്‍കിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.