റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി സുബൈർ കുട്ടി, കായംകുളം സ്വദേശി മുഹമ്മദ് നാദിർഷാ എന്നിവരാണ് മരിച്ചത്.


ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഏഴു മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.