Earthquake: കുവൈത്തിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
Earthquake In Kuwait: കുവൈത്തില്‍ പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.
കുവൈത്ത്: Earthquake In Kuwait: കുവൈത്തില്‍ പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.
എന്നാൽ യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ 5.28 നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സാദുദ്ദീന്‍ മാലിക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒമര്‍ ഖാനാണ്. ബാക്കിയുള്ള മൂന്ന് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതിനിടയിൽ കേസില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ചെറുമകന് പങ്കുണ്ടെന്ന ആരോപണം പോലീസ് തള്ളി. ബിജെപിയുടെ ആരോപണമനുസരിച്ച് വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മകനും ഒരു മന്ത്രിയുടെ ചെറുമകനും കേസില്‍ പങ്കുണ്ടെന്നായിരുന്നു.
കേസിൽ ടിആര്‍എസ് നേതാവിന്റെയും വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ മകനും പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എഐഎംഐഎം എംഎല്‍എയുടെ മകനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കൂട്ടബലാത്സംഗം നടന്നത് മെഴ്‌സിഡസ് കാറിലല്ലെന്നും ഒരു ചുവന്ന ഇന്നോവ കാറിലാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു. മെഴ്‌സിഡസ് കാര്‍ ജൂബിലി ഹില്‍സിലെ ഒരു പേസ്ട്രി കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട ശേഷം പ്രതികള്‍ ഇന്നോവയിലേക്ക് മാറുകയായിരുന്നുവെന്നാണ്.
Also Read: നാളെ മുതൽ ശനി കുംഭ രാശിയിൽ, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കുക!
പീഡനത്തിനിരയായ കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്നും അതിനാല്‍ പ്രതികളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതിനിടയിൽ എംഎല്‍എയുടെ കുടുംബം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മകന്‍ വാഹനത്തില്‍ നിന്നിറങ്ങി അടുത്തുള്ള കഫെയില്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് അവരുടെ വാദം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.