Oman: ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ
Muscat Municipality: വസ്ത്രം ബാൽക്കണികളിൽ ഉണക്കാനിടുന്ന രീതി നഗരത്തിന്റെ ഭംഗിക്ക് കോട്ടം തെറ്റുമെന്നും. വസ്ത്രത്തിൽ നിന്ന് വെളളം താഴേക്ക് പതിക്കുന്നത് പൊതുജനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
മസ്കറ്റ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്ന ഉത്തരവിട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി. ഒരു ദിവസം മുതൽ ആറ് മാസം വരെ തടവും ലഭിക്കും. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇങ്ങനൊരു നടപടിയുമായി രംഗത്തെത്തിയത്. നിർദ്ദേശത്തിൽ മറയുളള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നതിന് കുഴപ്പമില്ലയെന്നും ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നുണ്ടെങ്കിൽ അത് പുറത്തേക്ക് കാണാത്ത രീതിയിൽ മറച്ചുകൊണ്ടായിരിക്കണമെന്നും നഗരസഭ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Ramadan 2023: റമദാൻ തീർത്ഥാടനത്തിന് ഡിജിറ്റൽ സംവിധാനങ്ങളുമായി സൗദി
വസ്ത്രം ബാൽക്കണികളിൽ ഉണക്കാനിടുന്ന രീതി നഗരത്തിന്റെ ഭംഗിക്ക് കോട്ടം തെറ്റുമെന്നും. വസ്ത്രത്തിൽ നിന്ന് വെളളം താഴേക്ക് പതിക്കുന്നത് പൊതുജനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മരത്തടിയിൽ നിർമ്മിച്ച നെറ്റുകളോ മറ്റോ ഉപയോഗിച്ച് മറയ്ക്കണമെന്നും ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Ramadan 2023: റമദാൻ തീർത്ഥാടനത്തിന് ഡിജിറ്റൽ സംവിധാനങ്ങളുമായി സൗദി
റമദാന്‍ മാസത്തില്‍ തീര്‍ത്ഥാടത്തിന് ഡിജിറ്റർ സംവിധാനങ്ങളുമായി സൗദി രംഗത്ത്. റോബോട്ടുകളുടേതടക്കം വിപുലമായ സേവന സംവിധാനങ്ങളാണ് സൗദിയിൽ ഒരുക്കുന്നത്. അതായത് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഉള്‍പ്പെടെ നിരവധി സേവനങ്ങൾ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ സ്മാർട്ട് സേവനങ്ങളൊരുക്കി തീർത്ഥാടകരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത് മക്ക വികസന സമിതിയാണ്.
Also Read: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ് ഉത്തമം
തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തായിരിക്കും മക്ക വികസന സമിതി ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്ന് കൂടുതല്‍ സേവനങ്ങള്‍ നൽകുന്നത്. ഇതിനായി ഒന്‍പത് സ്മാര്‍ട്ട് അപ്പുകളുള്‍പ്പടെ എഴുപതോളം ഡിജിറ്റല്‍ സേവനങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പള്ളി അണുവിമുക്തമാക്കാനും ശുചീകരിക്കാനും റോബോട്ടുകളുടെ സേവനങ്ങളടക്കം ഈ ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...