Onam 2021 : പ്രതിസന്ധിഘട്ടത്തിലും നിറഞ്ഞ മനസ്സോടെ ഓണം ആഘോഷിച്ച് പ്രവാസികൾ, ഒരു മുറിക്കുള്ളിൽ ഓണം ഗാനം ചിത്രീകരിച്ച് കുവൈത്തിലെ ഒരു കൂട്ടം പ്രവാസികൾ
Onam 2021- പൊതു അവധി ദിവസത്തിൽ ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്ന ഗൾഫിലെ പ്രാവസികൾ ഇന്നലെ ചെറിയ പൂക്കളമിട്ടും സദ്യ ഉണ്ടും ആഘോഷിച്ചിരിക്കുകയാണ്.
Kuwait City : ശരിക്കും പറഞ്ഞാൽ ഇന്നലെ ഓഗസ്റ്റ് 20 വെള്ളി ആഴ്ചയായിരുന്നു പ്രവാസികളുടെ (NRI) ഓണം (Onam 2021). പൊതു അവധി ദിവസത്തിൽ ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്ന ഗൾഫിലെ പ്രാവസികൾ ഇന്നലെ ചെറിയ പൂക്കളമിട്ടും സദ്യ ഉണ്ടും ആഘോഷിച്ചിരിക്കുകയാണ്.
എന്നിരുന്നാലും പണ്ട് ഗൾഫിലെ വിവിധ സംഘടനകളെല്ലാം ഒത്തുകൂടി ആഘോഷിച്ചിരുന്ന ഓണം ഇന്ന് കോവിഡിനെ തുടർന്ന് ഒരു സ്വപ്നമായി മാറിയിരിക്കുകയാണ്. അങ്ങനെയാണെങ്കിലും മലയാളികൾ തങ്ങളുടെ ദേശീയ ഉത്സവം ഏത് തരത്തിലും അഘോഷിക്കുമെന്നതിന് ഉദ്ദാഹരണവുമായിട്ടാണ് കുവൈത്തിലെ ഒരു സംഘം മലയാളികൾ ചേർന്നൊരുക്കിയ ഈ വീഡിയോ ഗാനം.
ALSO READ : Kerala Police: അത്തപ്പൂവും നുളളി തൃത്താപ്പൂവും നുളളി- ജനമൈത്രി പോലീസിന്‍റെ ഓണപ്പാട്ടുകൾ
സൂപ്പർ ഹിറ്റ് ചിത്രം ജേക്കബിന്റെ സ്വർഗരാജ്യത്തിലെ തിരുവാവണി രാവ് മനസ്സാകെ നിലാവ് എന്ന ഗാനമാണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മുറിക്കുള്ളിൽ തിരുവാതിരയും ഗാനങ്ങളും ചിത്രീകരിച്ചാണ് കുവൈത്തിയ അബ്ബാസിയയിലെ പ്രവർത്തിക്കുന്ന പ്രവാസികൾ ചേർന്ന് ഗാനത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ALSO READ : Onam 2021: തൂശനിലയിൽ സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരപ്പട
സിനിമയിലെ ഗാനം ഇവര് തന്നെ റി റിക്കോർഡ് ചെയ്ത് ചിത്രീകരിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ മാർട്ടിൻ ജോണാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. മാർട്ടിൻ തന്നെ പാട്ടിന് കീബോർഡ് വായിക്കുന്നതും.
മാവേലിക്കര സ്വദേശിയായ മോൻസി ജോർജും പത്തനംതിട്ട സ്വദേശിനിയായ സുനിത ജെയ്സണുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുവൈത്തിലെ നൃത്തം സംഘമായ നൂപുരധ്വനിയാണ് വീഡിയോയിലെ തിരുവാതിര നൃത്തം ചെയ്തിരിക്കുന്നത്.
ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മുറികൾക്കിടയിലേക്ക് ചുരുങ്ങുമ്പോഴും അതിന്റെ സൗന്ദര്യത്തിന് ഒരു ഭംഗവും വരാത്തെ എങ്ങനെ നടത്താമെന്നതിന്റെ ഉദ്ദഹാരണമാണ് അബ്ബാസിയയിലെ ഈ പ്രവാസികളുടെ ഓണാഘോഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...