നിർമ്മിതബുദ്ധികൊണ്ട് വൻ തട്ടിപ്പ് സംഘത്തെ പിടികൂടി അബുദാബി പോലീസ്
ചടുലമായ നീക്കത്തോടെയാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി അബുദാബി പോലീസ് ക്രിമിനൽ സംഘത്തെ വലയിലാക്കിയത്. തട്ടിപ്പിന് ഓൺലൈൻ മാർഗ്ഗങ്ങളാണ് ഇവർ പ്രയോഗിച്ചിരുന്നത്. ഇരകളെ വശീകരിച്ച് വൻ ഓഫറുകൾ നൽകിയാണ് പണം തട്ടുന്നത്. കൃത്യമായ നിരീക്ഷണം, മിന്നൽ വേഗത്തിലുള്ള സ്ഥിരീകണം എന്നവയിലൂടെയാണ് സംഘത്തെ പോലീസ് പൂട്ടിയത്.
വൻ തുക തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടി അബുദാബി പോലീസ്. 4.6 ലക്ഷം ദിർഹമാണ് ഇവർ തട്ടിപ്പ് നടത്തിയത്. വമ്പൻ ഓഫറുകൾ നൽകിയാണ് ആളുകളിൽ നിന്ന് സംഘം ഓൺലൈനായി പണം തട്ടുന്നത്. ഏകദേശം ഇന്ത്യൻ രൂപ 95.5 ലക്ഷം വരുന്ന തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
പണം നഷ്ടപ്പെട്ടവരിൽ ഒരാൾ പരാതിപ്പെട്ടതിനെ തുടർന്ന് അബുദാബി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഡിജിറ്റല്‍ മേഖലയിലുള്ള തട്ടിപ്പ് ആയതിനാൽ പോലീസ് അവരിലേക്കെത്താൻ തിരഞ്ഞെടുത്തതും ഡിജിറ്റൽ പാത തന്നെ. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ എക്സ്റ്റേണൽ ഏര്യാ പോലീസ് ഡയറക്ട്രേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് സാധിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഇരകളിൽ നിന്ന് പണം തട്ടാന്‍ സംഘം ഗൂഢമായ തട്ടിപ്പ് രീതിയാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
ഏഷ്യൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അൽ മിസ്റാദ് ഡിപ്പാർട്ട്മെന്‍റിന്റെ സഹായത്തോടെ മുസഫ പോലീസ് സ്റ്റേഷനിലെ ഓഫീസർമാർ പ്രതികളെ കണ്ടെത്താൻ ശാസ്ത്രീയമായ രീതികളാണ് ഉപയോഗിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രതികളായ വ്യക്തികളെ തിരിച്ചറിഞ്ഞ് ഉറപ്പുവരുത്തി. ഇതിലൂടെ പ്രതികളുടെ സ്ഥലവും ഒപ്പം പ്രതികളായ വ്യക്തികൾ തന്നെയാണ് ഉള്ളതെന്നും തിരിച്ചറിഞ്ഞ ശേഷം പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA