വാഹനാപകടം: എട്ടുമാസമായി മലയാളി യുവാവ് സൗദി ജയിലില്‍
സൗദിയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ മലയാളി യുവാവ് എട്ടു മാസമായി ജയിലില്‍. ചുണ്ട ചെറുകുളം ചെമ്പമണ്‍ പ്ലാവിളവീട്ടില്‍ ഷൈന്‍ ശശിധരനാണ് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനാവാത്തതിനാല്‍ ജയിലില്‍ കഴിയുന്നത്.
കൊല്ലം: സൗദിയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ മലയാളി യുവാവ് എട്ടു മാസമായി ജയിലില്‍. ചുണ്ട ചെറുകുളം ചെമ്പമണ്‍ പ്ലാവിളവീട്ടില്‍ ഷൈന്‍ ശശിധരനാണ് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനാവാത്തതിനാല്‍ ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 നാണ് ഷൈന്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ഉടമ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഷൈനിന്‍റെമോചനത്തിന് ഇടപെടണമെന്നഭ്യര്‍ഥിച്ച് ഭാര്യ ശരണ്യാരാജ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
മുഖ്യമന്ത്രി, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, നോര്‍ക്ക സെക്രട്ടറി തുടങ്ങിയവര്‍ക്ക് ശരണ്യ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് എം.പിമാര്‍ ഇക്കാര്യം റിയാദിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.