ദുബായ്: ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ . രൂപയുമായി ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കു വര്‍ധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രെക്‌സിറ്റ് ഫലത്തിനു പിന്നാലെ രൂപയുടെ മൂല്യം ഇടിയുമെന്ന കണക്കുകൂട്ടലില്‍ പണം അയയ്ക്കാന്‍ കാത്തിരുന്ന പലരും ഫലം വന്ന ശേഷം വന്‍ തുകകളാണു അയച്ചത്. 10 ലക്ഷം രൂപ വരെ അയച്ചവരുണ്ടെന്നാണു ഖത്തറിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 


അതിരാവിലെ തന്നെ പണം അയച്ചവർക്ക് കൂടുതൽ ലാഭം കൊയ്യാന്‍ സാധിച്ചു.  പിന്നീടു രൂപ അൽപം മെച്ചപ്പെട്ടു. മാസാവസാനത്തോട് അടുത്ത സമയത്തു ശമ്പളം അയയ്ക്കാനില്ലാത്തതിനാൽ സാധാരണക്കാർക്കു കാര്യമായ നേട്ടം കൊയ്യാനായില്ല.


അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി വിപണിയില്‍ ഉയര്‍ന്ന നിരക്ക് തുടരാനാണ് സാധ്യതയെന്ന് ഈ മേഖലകളില്‍ ഉള്ളവര്‍ പറയുന്നു. വിവിധ രാജ്യങ്ങള്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമം കൈക്കൊള്ളുന്നതിനാല്‍ വിനിമയ മൂല്യം കുറയും മുൻപ് പ്രവാസികള്‍ അവസരം വിനിയോഗിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.