Gulf News: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.  ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുന്നത്. കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി നടത്തും. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്. ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന  നടപടിയാണ് ഇത്.   


Also Read:  Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം 
 
റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വീസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളില്‍ രാവിലെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. 


Also Read:  Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം 


കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ ഈ  സെക്ടറിലെ യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.


അതേസമയം, അടുത്തിടെ രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇരട്ടിയാക്കിയിരുന്നു. അതായത്, മുന്‍പ്  5,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒറ്റയടിക്ക് 10,000 രൂപയായാണ് സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അവധി ലഭിക്കാത്തതടക്കം പല കാരണങ്ങളാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരിയ്ക്കുകയാണ് ഈ പുതിയ തീരുമാനം.    


കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ ഈ വന്‍ തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.