ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ 2022 മെയ് 13ന് തിരുവനന്തപുരത്ത്
അമേരിക്കന്‍ പ്രവാസി സംഘടനകളിൽ ശ്രദ്ധേയ സ്ഥാനമുള്ള ഫോമയുടെ ഏഴാമത് കേരള കൺവെൻഷന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലുള്ള പ്രമുഖരും പ്രവാസികളും കൺവെൻഷനിൽ പങ്കെടുക്കും.
അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ 2022 മെയ് 13ന് തിരുവനന്തപുരത്ത് ആരംഭിക്കും. മെയ് 15 വരെ നടക്കുന്ന കൺവെൻഷനിൽ രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-കലാ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കോവിഡ് കാലഘട്ടത്തിൽ കേരളത്തിന് മികച്ച മാതൃകയായി സന്നദ്ധ സേവനം ഫോമ നൽകിയിരുന്നു. വെന്‍റിലേറ്ററുകൾ ജീവൻ രക്ഷാ ഉപരകരണങ്ങൾ എന്നിവ എല്ലാ ജില്ലകളിലും ഫോമ എത്തിച്ചുനൽകി.
ആതുര ആശ്വാസ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ ഫോമ വിവിധ ഗ്രാമങ്ങളിൽ മെയ് ആറ് മുതൽ 12 വരെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
അമേരിക്കയിലെമ്പാടുമുള്ള പ്രവാസി മലയാളികൾ കൺവെൻഷനായി എത്തിച്ചേരും.
Read Also: ഹൂതികൾക്ക് നേരെ സൗദിയുടെ വ്യോമാക്രമണം
ഫോമ എംപവർ കേരള 2022 എന്ന പേരിൽ മെയ് അഞ്ചിന് ലോക മലയാളി ബിസിനസുകാർ ഒന്നിക്കുന്ന ബിസിനസ് മീറ്റ് എറണാകുളം ഗ്രാന്‍റ് ഹയാത്തിൽ നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നാല് കോടി രൂപയുടെ സേവന പദ്ധതികൾ ഫോമ കേരളത്തിൽ നടപ്പാക്കിയിരുന്നു. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികൾ ഫോമ തയ്യാറാക്കി നടപ്പിലാക്കിയിരുന്നു. കൺവെൻഷൻ ഈ മുൻ മാതൃകകൾ പിന്തുടരുന്നതിനും പുതിയ രീതിയിൽ നടപ്പിലാക്കുന്നതിനുമുള്ള ചർച്ചകൾ നടത്തും.
ഫോമ വിമെൻസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള ധനസഹായം നൽകും. കൺവെൻഷൻ വൻ വിജയമാക്കിത്തീർക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറർ തോമസ് ടി.ഉമ്മൻ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ് എന്നിവർ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA