മനാമ: കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി. ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനയുടെ നാല് വാക്സിനുകള്‍ അന്തിമ ഘട്ടത്തില്‍; ഒരെണ്ണം നവംബറില്‍!


COVID 19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത തന്‍റെ ചിത്രം ഷെയ്ഖ് തന്നെയാണ് പങ്കുവച്ചത്. 'നമ്മള്‍ ഒന്നാണ്' എന്ന് കുറിച്ചുക്കൊണ്ടാണ് അദ്ദേഹം മാസ്ക് ധരിച്ച തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ്‌ ചൈന (China) വികസിപ്പിച്ചെടുത്ത സിനോഫാം വാക്സി(Corona Vaccine)ന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈ(Bahrain)നില്‍ ആരംഭിച്ചത്. ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ ആന്‍ഡ്‌ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന വാക്സിന്‍ പരീക്ഷണത്തില്‍ 6000 പേരാണ് പങ്കാളികളായത്. 



 


ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു


ബഹ്റൈന്‍ ധനകാര്യ മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ വകുപ്പ് മന്ത്രി ഫെയ്ഖ് അല്‍ സാലിഹ്, ജല– വൈദുതി മന്ത്രി വയില്‍ അല്‍ മുബാറക്, ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒസാമ അല്‍ ആബ് സി, കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കമാൻഡർ മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ ആത്തിയത്തല്ല അല്‍ ഖലീഫ തുടങ്ങിയ പ്രമുഖരും വാക്സീന്‍ പരീക്ഷണത്തില് ഇതിനകം പങ്കെടുത്തിട്ടുണ്ട്.