Covid Recovery: കോവിഡ് രോഗമുക്തി നിരക്കില്‍ ഒന്നാം സ്ഥാനത്ത് ബഹ്റൈന്‍, രണ്ടാം സ്ഥാനത്ത് കുവൈറ്റ്
കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ വിജയം കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജി.സി.സി ഹെല്‍ത്ത് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
Bahrain: കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ വിജയം കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജി.സി.സി ഹെല്‍ത്ത് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
കോവിഡ് വ്യാപനം താരമ്യേന വളരെ കുറവാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രേഖപ്പെടുത്തുന്നത്. കൂടാതെ രോഗമുക്തി നിരക്കും വളരെ ഉയര്‍ന്നതാണ്. ജി.സി.സി ഹെല്‍ത്ത് കൗണ്‍സില്‍ (GCC Health Council) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോവിഡ് രോഗമുക്തി നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ബഹ്റൈനാണ് ഒന്നാം സ്ഥാനത്ത്. 99.1% ആണ് ബഹ്റൈനിലെ കോവിഡ് രോഗമുക്തി നിരക്ക്.
രണ്ടാം സ്ഥാനത്ത് കുവൈറ്റ് ആണ്. 98.6% ആണ് കുവൈറ്റിന്റെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ആഴ്ചവരെ പട്ടികയില്‍ മൂന്നാമതായിരുന്ന കുവൈറ്റ് ഖത്തറിനെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. നിലവില്‍ ഖത്തറിലെ രോഗമുക്തി നിരക്ക് 98.5% ആണ്.
97.71 ശതമാനമാണ് നാലാം സ്ഥാനത്തുള്ള യു.എ.ഇയിലെ രോഗമുക്തി നിരക്ക്. 97.7 ശതമാനം എന്ന നിരക്കില്‍ സൗദി അഞ്ചാം സ്ഥാനത്തും, 96.4 ശതമാനവുമായി ഒമാന്‍ ആറാം സ്ഥാനത്തുമാണ്.
വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കി കോവിഡിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...