മനാമ: പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇതേ നിർദേശം ഒരു വര്‍ഷം മുൻപ് പാർലമെന്‍റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നെങ്കിലും ശൂറ കൗണ്‍സിൽ തള്ളിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വെച്ചതും നിലവിൽ പാർലമെന്‍റ്  ഏകകണ്ഠമായി അംഗീകരിച്ചതും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാര്‍ യുഎഇയില്‍ പിടിയില്‍


ഇത്തവണയും ശൂറ കൗണ്‍സിൽ നിര്‍ദ്ദേശം നിരസിച്ചാല്‍ വിഷയം ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തില്‍ വോട്ടിനിടും. നികുതിയില്‍ നിന്നുള്ള വരുമാനത്തിലൂടെ രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നും ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ നാട്ടിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ പണം അയയ്ക്കുന്നതിന് പകരം ബഹ്റൈനില്‍ തന്നെ ഈ പണം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് പാര്‍ലമെന്‍റിന്‍റെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാൻ അഹ്മദ് അല്‍ സല്ലൂം അറിയിച്ചു. 


ദശലക്ഷക്കണക്കിന് ദിനാറാണ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്നതെന്നും ഈ നികുതി നീക്കം അത് കുറയ്ക്കുമെന്നും സമിതി പ്രതിനിധി സൈനബ് അബ്ദുലാമീര്‍ അറിയിച്ചു.  എന്നാൽ ഈ നീക്കം ഗുണത്തേക്കാളേറേ ദോഷമാണ് വരുത്തുകയെന്നും വിഷയം അപ്രായോഗികമാണെന്നും സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി അഭിപ്രായപ്പെട്ടു. രണ്ട് ശതമാനം നികുതിയിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്. സർക്കാറിന് വലിയ ഗുണങ്ങളൊന്നും നൽകില്ല. മറ്റ് അനുബന്ധ വഴികളിൽ നിന്നുള്ള വരുമാനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Also Read: രണ്ട് ലക്ഷം രൂപ അടിയന്തരമായി വായ്പ വേണോ? ആധാർ കാർഡ് മതി, അറിയാം...


ബഹ്റൈനിലുള്ള 72 ശതമാനം പ്രവാസികളും 200 ദിനാറിൽ താഴെ  പ്രതിമാസം വരുമാനം ഉള്ളവരാണ്. നിര്‍ദ്ദേശം നടപ്പിലാക്കിയാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും മണിട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും അൽ മസ്കതി വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.