Bahrain: ബഹറിനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്‍ചയാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഈ  വാര്‍ത്ത  സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. 
ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസിന്  (Covid variant) വേഗത്തില്‍ വ്യാപിക്കാനും വീണ്ടും ജനിതക മാറ്റം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, വൈറസ് സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.


ജനിതക മാറ്റം സംഭവിച്ച  കോവിഡ്‌ -19 (Covid-19) സ്ഥിരീകരിച്ചതോടെ ജാഗ്രത നിര്‍ദ്ദേശവും ഒപ്പം വൈറസ്  വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത്  കൂടുതല്‍ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Also read: Covid-19: Delhiയില്‍ Covid വ്യാപനം 100ല്‍ താഴെ, കേരളത്തില്‍ വൈറസ് വ്യാപനം രൂക്ഷം


ജനിതക മാറ്റം സംഭവിച്ച  വൈറസ്  കണ്ടെത്തിയതോടെ  മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി  ജനുവരി 31 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ഡനുകളും അടയ്ക്കുമെന്നും കൂടാതെ ഭക്ഷണ ശാലകളില്‍ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.