Drugs Seized: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 13 ടൺ മയക്കുമരുന്ന് ഗുളികകൾ!
Dubai News: മയക്കുമരുന്ന് ഒളിപ്പിച്ച വാതിലുകളും പാനലുകളും പോലീസ് പരിശോധിക്കുന്നതിന്റെ വീഡിയോ ദൃശ്യവും ആഭ്യന്തരമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ദുബൈ: യുഎഇയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ടയെന്ന് റിപ്പോർട്ട്. വാതിലുകളിലും പാനലുകളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 8.6 കോടി നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ദുബൈ പോലീസ് പിടികൂടിയത്. 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായി ഒളിപ്പിച്ച 13 ടൺ ക്യപ്റ്റാഗോൺ ഗുളികകളാണ് ദുബായ് പോലീസ് പിടികൂടിയത്. ഇവ അഞ്ച് കണ്ടെയ്നറുകളിലാക്കി രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.
Also Read: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ ചാനൽ വരുന്നു
പിടികൂടിയ ഗുളികകൾക്ക് രാജ്യാന്തര വിപണിയിൽ 387 കോടി ദിർഹം വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആറുപേരെ ദുബൈ പോലീസ് അറസ്റ്റു ചെയ്തതായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി. ‘ഓപറേഷൻ കൊടുങ്കാറ്റ്’ പേരിൽ ദുബൈ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ഇവരുടെ ശ്രമം തകർത്തത്.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
മയക്കുമരുന്ന് ഒളിപ്പിച്ച വാതിലുകളും പാനലുകളും പോലീസ് പരിശോധിക്കുന്നതിന്റെ വീഡിയോ ദൃശ്യവും ആഭ്യന്തരമന്ത്രി പങ്കുവെച്ചിട്ടുണ്ട്. പിടിയിലായവർ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിൽപെട്ടവരാണെന്ന് സംശയിക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികളുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പാനലുകളിൽ ഒളിപ്പിച്ചുവച്ചിരുന്ന മയക്കുമരുന്ന് ഗുളികകൾ പുറത്തെടുക്കാൻ ദിവസങ്ങളുടെ പ്രയത്നം വേണ്ടിവന്നതായും വാതിലുകൾക്കുള്ളിൽ പൊടിരൂപത്തിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...