തൊഴിലാളികള്‍ക്ക് ശമ്പളകുടിശ്ശിക തീര്‍ക്കാന്‍ ബില്ലാദന് കമ്പനി ഭൂമി വില്‍ക്കുന്നു
തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് ബില്‍ലാദിന്‍ ഗ്രൂപ്പ് തങ്ങളുടെ കൈവശമുള്ള ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുടങ്ങിയ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജിദ്ദയിലെ കമ്പനി ഓഫിസിനു മുമ്പിലെ റോഡില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയിരുന്നു.
ജിദ്ദ: തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് ബില്‍ലാദിന്‍ ഗ്രൂപ്പ് തങ്ങളുടെ കൈവശമുള്ള ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുടങ്ങിയ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജിദ്ദയിലെ കമ്പനി ഓഫിസിനു മുമ്പിലെ റോഡില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയിരുന്നു.
കുടിശ്ശിക തീര്‍ക്കാന്‍ സഊദി നാഷനല്‍ ബാങ്കില്‍ നിന്നും സഊദി ബ്രിട്ടീഷ് ബാങ്കില്‍ നിന്നുമായി 2.5 ബില്യന്‍ റിയാല്‍ കടമെടുത്തിരുന്നെങ്കിലും ഇത് മതിയാവാത്തതിനാലാണ് തങ്ങളുടെ കൈവശമുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനിയുടെ വാദം. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കായി 490 ബില്യന്‍ റിയാലിന്റെ കരാറുകളാണ് ഏറ്റെടുത്തിരുന്നത്. ശമ്പള കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ക്ഷുഭിതരായ തൊഴിലാളികള്‍ ജോലിക്ക് പ്രവേശിക്കുന്നുമില്ല.
കഴിഞ്ഞ മാസം മക്കയിലെ കമ്പനിയുടെ ഏഴു ബസുകള്‍ ഒരുക്കൂട്ടം തൊഴിലാളികള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ റമദാനില്‍ ഹറമിലെ ക്രയിന്‍ ദുരന്തമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് സഊദി സര്‍്ക്കാര്‍ കമ്പനിയുടെ പല പ്രൊജക്ടുകള്‍ക്കും വിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെയാണ് സൗദി കമ്പനിയുടെ വിലക്കുനീക്കിയത്.