Riyad : ദുബായിൽ ക്വാറന്റീൻ പൂർത്തീകരിച്ച് സൗദി അറേബ്യയിലേക്ക് മലയാളികളുമായി പുറപ്പെട്ട ബസിന് തീപിടിച്ചു. ദമ്മാമിന് 300 കിലോമീറ്റർ അകലെ വഴി മധ്യെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

36 യാത്രക്കാരുണ്ടായിരുന്നു ബസി. 27 പേരും മലയാളികളായിരുന്നു. ബാക്കിയുള്ളവർ ഉത്തർ പ്രദേശ് സ്വദേശികാളായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു.


ALSO READ : Qatar Travel and Return Policy : രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന നേരിട്ട് ഖത്തറിലേക്ക് പ്രവേശിക്കാം, 2 ദിവസം ക്വാറന്റീൻ നിർബന്ധം


യാത്ര പുറപ്പെട്ട് ആദ്യം തന്നെ ബസിന്റെ തകരാർ മനസ്സിലാക്കി വർക്ക്ഷോപ്പിൽ കാണിക്കുകയും ചെയ്തിരുന്നു, അതിന് ശേഷം തുടർന്ന യാത്ര മധ്യെയാണ് ബസിന് തീപിടിക്കുന്നത്. ബസിന്റെ പിൻഭാഗത്ത് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഡ്രൈവറെ അറിയിക്കുകയായിരുന്നു. തുടർന്ന് എല്ലാവരും ബസിന്റെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ശേഷം ഉടൻ തന്നെ ബസിന് മുഴുവിനായി തീപിടിക്കകുയായിരുന്നു.


ALSO READ : Saudi സൗദിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളില്‍ നിയമനം


ബസിലുണ്ടായിരുന്ന യാത്രക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കത്തി നശിച്ച് പോകുയും ചെയ്തു. പലരുടെയും മൊബൈൽ ഫോണും മറ്റ് അവശ്യ വസ്തുക്കൾ വരെ തീയിൽ പെട്ടുപോകുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.