ന്യൂ ഡൽഹി : ഇന്ത്യക്കാർക്കെതിരെ കാനഡയിൽ വർധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തിൽ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കാനഡയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളും ജാഗരൂകരാകണെന്ന് വിദേകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. അതോടൊപ്പം കാനഡയിലേക്ക് പോകുന്നവരും അവിടെ തുടരുന്നവരും ഹൈക്കമ്മീഷൻ, കൊൺസുലേറ്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ കാനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷൻ/ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടുയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതെ തുടർന്ന് കാനഡയിലുള്ളവരും അവിടേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കുന്നത്. 


ALSO READ : കാനഡയോ യുകെയോ അല്ല; 2022ൽ പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ പേർ പോയത് ഈ രാജ്യത്തിലേക്ക്



കൂടാതെ ഇന്ത്യയിൽ നിന്നുള്ളവർ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും കോൺസലേറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒട്ടാവയിലുള്ള ഹൈക്കമ്മീഷൻ ഓഫീസിന്റെയോ ടൊറോന്റോ, വാൻകൗർ കോൺസലേറ്റുകളിലൂടെയൊ വബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അല്ലെങ്കിൽ എംഎഡിഎഡി (MADAD) പോർട്ടിലിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് അടിയന്തര ഘട്ടത്തിൽ ഹൈക്കമ്മീഷനോ കോൺസലേറ്റുകൾക്കോ വേഗത്തിൽ സഹായമെത്തിക്കാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


കാനഡയിലെ ഖാലിസ്ഥാൻ ഹിതപരിശോധനയ്‌ക്കെതിരെ ഇന്ത്യ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഒരു സൗഹൃദ രാജ്യത്ത് തീവ്രവാദ ഘടകങ്ങളുടെ ഇത്തരമൊരു “രാഷ്ട്രീയ പ്രേരിത” പ്രവർത്തനം നടത്താൻ അനുവദിച്ചത് “അഗാധമായ പ്രതിഷേധാർഹമാണ്” എന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് കാനഡയിലുള്ള ഇന്ത്യക്കാർക്കെതിരെ വിദ്വേഷ ആക്രമണം ഉടലെടുത്തത്. നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ കനേഡിയൻ അധികൃതരുമായി വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കാനഡയിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.