സൗദി: സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം അവസാനിച്ച സൗദിയില്‍ ഡ്രൈവിംഗ് ആഘോഷമാക്കി റാപ് ഗായിക ലീസ. തന്‍റെ കാറിന്‍റെ അകത്തും പുറത്തുമായി നിന്നു ചിത്രീകരിച്ചിരിക്കുന്ന 'വീ ആര്‍ ഡ്രൈവിംഗ്' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ട്ടിച്ച് മുന്നേറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്രൈവിംഗ് നിരോധനം അവസാനിച്ചെന്നും ഇനി സ്ത്രീകള്‍ക്ക് ടാക്സിയുടെ ആവശ്യമില്ലെന്നും ഗാനത്തിന്‍റെ വരികള്‍ സൂചിപ്പിക്കുന്നു. ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമിലും യുടൂബിലുമായി വീഡിയോ കണ്ടത്.  


 



 


വാഹനം ഓടിക്കുന്ന സ്ത്രീകള്‍ സീറ്റ് ബെല്‍റ്റ്‌ ധരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഗായിക തന്‍റെ ഗാനത്തോടൊപ്പം പങ്ക് വച്ചിട്ടുണ്ട്. മുസ്ലീം രാജ്യമായ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹം ഓടിക്കാന്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍, 2017 സെപ്റ്റംബര്‍ 27ന് സൗദി രാജാവ് സല്‍മാന്‍ ഈ വിലക്ക് എടുത്തുമാറ്റുകയായിരുന്നു. വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്ര തീരുമാനം രാജകല്‍പനയിലൂടെയാണ് പ്രഖ്യാപിച്ചത്.


രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാണുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിങ് ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അദ്ധ്യാപികമാരായി ജോലി ചെയുന്നത്.