ഷാർജ: ഷാർജയിൽ 14 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് E-Scooter ഉപയോ​ഗിക്കാൻ അനുമതിയുണ്ടെന്ന് അധികൃതർ. നിയമലം​ഘനം നടത്താതെ ഇ-സ്കൂട്ടറിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന നിശ്ചിത പാത ഉപയോ​ഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ-സ്കൂട്ടർ ഉപയോ​ഗിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കണം. കൃത്യമായി ഹെൽമറ്റ് ധരിക്കണം. സ്കൂട്ടറിന്റെ മുൻവശത്തും പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ ഇ- സ്കൂട്ടർ ഉപയോ​ഗത്തിന് വലിയ പ്രചാരമുണ്ട്. എന്നാൽ ചില നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ബോധവത്കരണം നടത്തിയത്.


ALSO READ: Oman: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍, സെപ്റ്റംബര്‍ 1 മുതല്‍ പ്രവേശാനാനുമതി


ഇ-സ്കൂട്ടർ യാത്രക്കാർ പൊതു റോഡുകൾ ഉപയോ​ഗിക്കരുതെന്ന് അധികൃതർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുബായിലെ (Dubai) പൊതു പാർക്കുകളിൽ ഇ- സ്കൂട്ടർ അനുവദനീയമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളും ഇ- സ്കൂട്ടറുകളും അധികൃതർ പിടിച്ചെടുക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.