കൊച്ചി: അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ഏർപ്പെടുത്താൻ തീരുമാനമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ കൊച്ചിയില്‍ നിന്നും 1190 സര്‍വീസുകളുണ്ടാകും. നിലവിൽ ഇത് 848 ആണ്. ആഭ്യന്തര - അന്താരാഷ്‍ട്ര സെക്ടറുകളിലെല്ലാം സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്ന് സിയാല്‍ പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കുന്നുണ്ട്. 


Also Read: മണ്ണ് സംരക്ഷണ സന്ദേശവുമായി സദ്ഗുരുവിന്‍റെ ലോകയാത്ര; ബൈക്കിൽ 27 രാജ്യങ്ങൾ സന്ദർശിക്കും


കൊച്ചിയിൽ നിന്നും 20 എയര്‍ലൈനുകള്‍ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. ഇവയില്‍ 16 എണ്ണവും വിദേശ എയര്‍ലൈനുകളാണ്. കൊച്ചിയില്‍ നിന്നും ഏറ്റവുമധികം വിദേശ സര്‍വീസുകള്‍ നടത്തുക ഇന്റിഗോ ആയിരിക്കും.


ആഴ്ചയില്‍ 42 വിദേശ സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് അടുത്ത ആഴ്ചമുതല്‍ ഇന്റിഗോ ആരംഭിക്കുന്നത്.  തൊട്ടുപിന്നിൽ 38 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ബെര്‍ഹാദുമാണ്. ഇത്തിഹാദ് - 21, എമിറേറ്റ്സ് - 14, സൗദി അറേബ്യന്‍ എയര്‍ലൈസന്‍സ് - 14, കുവൈത്ത് എയര്‍ലൈന്‍സ് - 8, ഒമാന്‍ എയര്‍ - 14, ഖത്തര്‍ എയര്‍വേയ്‍സ് - 14, തായ് എയര്‍ലൈന്‍സ് - 4, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് - 10, സ്‍പ്ലൈസ്ജെറ്റ് - 6, ഫ്ലൈ ദുബൈ - 3, ഗള്‍ഫ് എയര്‍ - 7, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 7 എന്നിവയാണ് മറ്റ് പ്രധാന കമ്പനികളുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം.


Also Read: Horoscope March 24, 2022: ഇന്ന് മിഥുനം രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാർക്ക് ജോലിയിൽ നല്ല അവസരം ലഭിക്കും! 


പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ദുബൈയിലേക്കായിരിക്കും ഏറ്റവുമധികം വിമാനങ്ങള്‍ പറക്കുക. ആഴ്ചയിൽ 44 സര്‍വീസുകള്‍ ദുബൈയിലേക്കും 42 സര്‍വീസുകള്‍ അബുദാബിയിലേക്കുമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആഴ്ചയിലെ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരും. 


ബാങ്കോങ്കിലേക്ക് നാല് പ്രതിവാര വിമാനങ്ങളുമുണ്ടാകും. അതുപോലെ രണ്ട് വര്‍ഷത്തിന് ശേഷം എയര്‍ ഏഷ്യ ക്വലാലമ്പൂരിലേക്കുള്ള സര്‍വീസുകളും ഈ മാസം തന്നെ പുനഃരാരംഭിക്കും. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് രാജ്യത്തെ 13 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 668 ആഭ്യന്തര സര്‍വീസുകളാണ്. 
ഡൽഹിയിലേക്ക് 63ഉം മുംബൈയിലേക്ക് 55ഉം ഹൈദരാബാദിലേക്ക് 39ഉം ചെന്നൈയിലേക്ക് 49ഉം ബംഗളുരുവിലേക്ക് 79ഉം കൊല്‍ക്കത്തയിലേക്ക് ഏഴും സര്‍വീസുകളാണുണ്ടാവും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.