അബുദാബി:  ചൈനയിലെ വൻമതിൽ തകർത്ത് ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണയെ തളയ്ക്കാൻ യുഎഇ ഒരുങ്ങുന്നു.  രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോറോണ (Covid19) പരിശോധന നടത്തി ലോകത്തിന് മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാജ്യത്ത് 24 മണിക്കൂറിൽ 9887 പുതിയ കോവിഡ് കേസുകൾ, മരണം 294


20 ലക്ഷത്തോളം പേർക്കാണ് ഇതിനോടകം കോറോണ (Covid19) പരിശോധന നടത്തിയത്.  ഇനി 90 ലക്ഷം പേരിൽ കോറോണ വൈറസ്  ബാധ ഉണ്ടോന്നറിയാൻ പരിശോധന നടത്തും.   കോറോണ പരിശോധനയിൽ ലോകത്തുതന്നെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.  


മാസങ്ങളായി യുഎഇയിൽ അണുനശീകരണം നടത്തുന്നുണ്ട്.  അതിപ്പോഴും നല്ല രീതിയിൽ തുടരുകയുമാണ്.