COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട
ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Muscat : ഒമാനിലെ (Oman) പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ കൊവാക്സിന്റെ (COVAXIN) രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇന്ത്യ യാത്രക്കാർക്ക് ഒമാനിൽ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കൊവാക്സിന് അംഗീകാരം നൽകുന്ന ആദ്യ ഗൾഫ് രാജ്യമാണ് ഒമാൻ.
അതിനാൽ ഇനി മുതൽ കൊവാക്സിൻ സ്വീകരിച്ച് യാത്രക്കാർക്ക് ഒമാനിലെത്തി 14 ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യമില്ലയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള എല്ലാ കോവിഡ് പരിശോധനകളും തുടരുന്നതാണ്.
ALSO READ : Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO
രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കുക. അല്ലാത്തപക്ഷം ഉള്ളവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതാണ്.
ALSO READ : ovid Vaccine for children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; രണ്ട് വയസ് കഴിഞ്ഞവർക്ക് നൽകുക കൊവാക്സിൻ
ഈ തീരുമാനം കൊവാക്സിൻ സ്വീകരിച്ച ഒമാനിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായകരമാകും. കൊവാക്സിൻ കൂടാതെ കൊവിഷീൽഡും, സുപ്ടിണിക് വി, മോഡേണയും ഒമാൻ അംഗീകരിച്ച വാക്സിനുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...