Saudi Arabia: കോവിഡ് (Covid 19) രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിൽ (Saudi Arabia) 10 മുസ്ലിം പള്ളികൾ കൂടി. അടച്ചിടുന്നു. പ്രാർത്ഥിക്കാനെത്തുന്നവർക്കിടയിൽ  രോഗവ്യാപനം വർധിക്കുന്ന സാഹചര്യം ഉണ്ടായതിനാലാണ് ഈ നടപടി. ഇതും ഉൾപ്പെടുത്തി 3 ദിവസത്തിനുള്ളിൽ സൗദി അറേബ്യയിൽ 32 പള്ളികളാണ് അടച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാർത്ഥിക്കാനെത്തിയ 15 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും വാദി അൽ ദാവസീറിന്റെ ഗവർണറേറ്റിൽ COVID-19 മൂലം ഒരു മ്യൂസിൻ മരിക്കുകയും ചെയ്തതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 പള്ളികൾ 15 ദിവസത്തേക്ക് അടച്ചിടുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയെഴ്‌സ് അറിയിച്ചു.


ALSO READ: Dubai യിൽ Party നടത്തിയതിന് പിഴ 50,000 ദിർഹം; Indian Rupee 9 ലക്ഷത്തിന് മേൽ


മക്ക, മദീന, അരാർ, ജസാൻ, അൽ ഇഹ്സ, അസിർ എന്നിവടങ്ങളിലെ പള്ളികളാണ് താൽക്കാലികമായി അടച്ചിട്ടത്. കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളുള്ള (Symptoms) ഭക്തർ പള്ളികളിൽ എത്തരുതെന്നും. രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ ഉടൻ തന്നെ ടെസ്റ്റ് നടത്തണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടച്ച 32 പള്ളികളിൽ 13 എണ്ണം ആണുനശീകരണം നടത്തിയ ശേഷം ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.


ALSO READ: COVID-19 ചട്ട ലംഘനം: Dubai യിൽ 14 കടകൾ അടച്ച് പൂട്ടി


 മാസ്ക് ധരിക്കുക, (Mask) സാമൂഹിക അകലം (Social Distancing) പാലിക്കുക, പ്രാർത്ഥനയ്ക്ക് ആവശ്യമായ സാധനങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വരണം തുടങ്ങിയ രോഗ പ്രതിരോധ മാർഗങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ച്ച ഇസ്ലാമിക് അഫയെഴ്‌സ് മന്ത്രി അബ്ദുളത്തീഫ് ബിൻ അബ്ദുൽ അസീസ് രാജ്യത്ത് കോവിഡ് രോഗവ്യാപനം വര്ധിക്കുന്നതിനാൽ പള്ളികൾ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് അറിയിച്ചിരുന്നു.


കോവിഡ് രോഗവ്യാപനം വ്യാപിച്ചതിനെ തുടർന്ന് സൗദി അറേബ്യ പുതിയ കോവിഡ് ചട്ടങ്ങൾ (Covid Protocol) കൊണ്ട് വരികയും 20 രാജ്യങ്ങൾക്ക് സൗദി അറേബ്യായിലേക്ക് (Saudi Arabia) യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ അടച്ചിടിരുന്ന പള്ളികൾ 2020 മേയിലാണ് വീണ്ടും തുറന്നത്. 


ALSO READ: Saudi Arabia: കോവിഡ് വ്യാപനം, പള്ളികളിലും നിയന്ത്രണം


പുതിയ കോവിഡ് (Covid 19) ചട്ടങ്ങളുടെ ഭാഗമായി പള്ളികൾ നടന്ന് വന്നിരുന്ന മതപ്രസംഗങ്ങൾ താല്ക്കാലികമായി നിർത്തിവെച്ചു. മാത്രമല്ല പ്രാർത്ഥനയ്ക്കും വാങ്ക് വിളിയ്ക്കും ഇടയിലുള്ള സമയ ദൈർഖ്യവും വർധിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ ഉത്തരവാദിത്ത പെട്ടവരോട് അറിയിക്കണമെന്ന് ഭക്തരോട് മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.