Sharjah: കോവിഡ് വ്യാപനം, എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും Work From Home നിര്‍ദ്ദേശം
വര്‍ദ്ധിക്കുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി (Work From Home) ചെയ്യാന്‍ ഉത്തരവിട്ട് ഷാര്‍ജ.
Sharjah: വര്‍ദ്ധിക്കുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി (Work From Home) ചെയ്യാന്‍ ഉത്തരവിട്ട് ഷാര്‍ജ.
ഷാര്‍ജ (Sharjah) മാനവ വിഭവശേഷി വകുപ്പാണ് (Department of Human Resources) ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി ചെയ്യണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.
നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ബാധകമാണ്. സര്‍ക്കുലര്‍ അനുസരിച്ച് എത്രശതമാനം പേരെയാണ് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. അതേസമയം, ജോലിസ്ഥലത്ത് നിര്‍ബന്ധമായും എത്തേണ്ട ജീവനക്കാര്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
കൂടാതെ, സര്‍ക്കാര്‍ വകുപ്പുകള്‍ ജീവനക്കാര്‍ക്ക് 'ഉയര്‍ന്ന തോതിലുള്ള കോവിഡ് സുരക്ഷ' ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓരോ ഉദ്യോഗസ്ഥനും കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിച്ച് ഇരിക്കണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Also read: Kuwait: അറിയിപ്പ് വരെ കോവിഡ് നിയന്ത്രണം തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ്
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാനവ വിഭവശേഷി വകുപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു.
Also read: Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി, നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും
ജീവനക്കാര്‍ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കണമെന്ന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാനുമായ ഡോ. താരിഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.