കുവൈത്ത് സിറ്റി: കോവിഡിൻറെ ഡെൽറ്റ വകഭേദം (Covid Delta Variant) കുവൈറ്റിലും കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇത്  ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനോടകം രാജ്യത്ത് ഏതാനും പേരിൽ വൈറസ് ബാധിച്ചതായി കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുവൈറ്റ്  ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏതാനും പേര്‍ക്ക് നിലവില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.


ALSO READ: UAE ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി, വിലക്ക് അടുത്ത മാസം ആറ് വരെ



കുവൈറ്റിൽ രോഗം പടരുന്നത് കണ്ടെത്താനായി രാജ്യത്ത് പരിശോധനകൾ നടത്തി വരുകയായിരുന്നു. നിലവിൽ 62 ലോകരാജ്യങ്ങളില്‍ കോവിഡ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ പരിശോധനകൾ കൂട്ടിയിട്ടുണ്ട്.


ALSO READ: UAE മൂന്ന് രാജ്യക്കാർക്കും നേരിട്ടുള്ള യാത്ര വിലക്ക് ഏർപ്പെടുത്തി


വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തന്നെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിരവധി പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രത്യേക സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ പുതിയ നടപടക്രമങ്ങൾ രാജ്യത്ത് നടപ്പാക്കി വരുന്നുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.