അബുദാബി:ആഗസ്റ്റ്‌ 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി.
എയര്‍ ഇന്ത്യാ എക്സ്പ്രസ്സാണ് ഇക്കാര്യം അറിയിച്ചത്,അബുദാബി,ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അബുദാബിയില്‍ നിന്നും യാത്ര തിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ചതാവണം ഫലം എന്നാല്‍ ഷാര്‍ജയില്‍ നിന്നും യാത്ര തിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ 
ലഭിച്ച പരിശോധനാ ഫലം നിര്‍ബന്ധമാണ്.
അതേസമയം ദുബായിലേക്ക് തിരികെ വരുന്നവര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയെഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്ട്രി പെര്‍മിറ്റിന് അപേക്ഷിക്കുകയും വേണം.
അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം.കോവിഡ് 19 ഡി.എക്സ്.ബി സ്മാര്‍ട്ട് ആപ്പ് ഉണ്ടായിരിക്കണം,നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
കൈവശമുള്ളവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റെയ്ന്‍ ആവശ്യമില്ല.


Also Read:യുഎഇ യിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം;ഐസിഎ യുടെ മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല!


 


കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള യുഎഇ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം,
കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗത്തില്‍ മടങ്ങി പോകുന്നതിനാണ് യുഎഇ ഭരണകൂടം തയ്യാറെടുക്കുന്നത്.
സ്വദേശികളും വിദേശികളും കോവിഡിനെ പ്രതിരോധിക്കുന്നതിനായി യുഎഇ ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം 
എന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.