റിയാദ്/ദോഹ:സൗദി അറേബ്യയില്‍ ആകെ കോവിഡ് രോഗബാധിതര്‍ 170639 ആണ്.
ഇവിടെ രോഗമുക്തി നേടിയവര്‍ 117882 ആണ്.ആകെ മരണം 1420 ആണ്
കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത് 41 പേരാണ്.
രോഗമുക്തി നേടിയതാകട്ടെ 5085 പേരാണ്,ഇതാദ്യമായാണ് ഇത്രയധികം പേര്‍ രോഗമുക്തരാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ യില്‍ ആകെ രോഗബാധിതര്‍ 46563ആണ്,ചികിത്സയില്‍ ഉള്ളവര്‍ 11090 ആണ്.


ഇവിടെ രോഗം ഭേധമായവര്‍ 35,165 ആണ്,ഇവിടെ ആകെ മരണം 308 ആണ്,


കഴിഞ്ഞ ദിവസം 430 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു.അതേസമയം രോഗമുക്തി നേടിയത് 760 പേരാണ്.
ഒരു മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്.
 


ഒമാനില്‍ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം 144 ആണ്.കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ 
കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ഒമാനില്‍ മരിച്ച മലയാളികളുടെ എണ്ണം 11 ആയി.


ഇവിടെ ആകെ രോഗികളുടെ എണ്ണം 34,902 ആണ്,രോഗമുക്തരായവര്‍ 18,520 ആണ്.
 കുവൈറ്റില്‍ നിലവില്‍ ചികിത്സയിലുള്ള 9082 പേരില്‍ 152 പേരുടെ നില 
ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Also Read:മാധ്യമ പ്രവർത്തകരോട്..കലിപ്പടങ്ങാതെ യുവമോര്‍ച്ച നേതാവ്!


 


ഖത്തറില്‍ ആകെ രോഗബാധിതര്‍ 91,838 ആണ്,സുഖം പ്രാപിച്ചവര്‍ 74,544 ആണ്.
ചികിത്സയില്‍ ഉള്ളവര്‍ 17,188 ആണ്.
അതേസമയം കൂടുതല്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള രണ്ടാം പ്രതിരോധ ഘട്ടം രാജ്യത്ത് ജൂലായ്‌ 
ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും കര്‍ശന മുന്‍കരുതല്‍ നടപടികള്‍ തുടരുക തന്നെ ചെയ്യുമെന്ന് 
പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ള യുഎഇ യിലും സൗദി അറേബ്യയിലും രോഗം ഭേധമാകുന്നവരുടെ എണ്ണം 
വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തിന് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്.