അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോൾഡിംഗ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) പ്രവാസി സംരഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ 15 % ഓഹരികൾ ഏറ്റെടുത്തു. ഗൾഫിലെ ആരോഗ്യമേഖലയിലെ സമീപവർഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഐഎച്ച്സി നിർണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐഎച്ച്സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കൽ.  ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുർജീൽ ഹോൾഡിംഗ്‌സ് പോലുള്ള സ്ഥാപനങ്ങളിൽ  നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ്  ഓഹരി ഏറ്റെടുക്കലിനെ കാണുന്നതെന്ന് ഐഎച്ച്‌സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ബസാർ ഷുഇബ് പറഞ്ഞു. "യു.എ.ഇയിലും പുറത്തേക്കും വിപണിയിലെ സ്ഥാനം വിപുലീകരിക്കുന്നതിലുള്ള ബുർജീലിന്റെ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ പുതിയ ഏറ്റെടുക്കൽ ഐഎച്ച്സിയുടെ  ശക്തമായ വളർച്ചാ പ്ലാറ്റ്‌ഫോമിന് വലിയ മൂല്യം നൽകും."


2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് യുഎഇയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്. ജിസിസിയിൽ വർദ്ധിച്ചുവരുന്ന സാനിധ്യമുള്ള  കമ്പനി അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര സേവന നിലവാരത്തോടും കൂടി, ആരോഗ്യ പരിപാലനത്ത്‌ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. 


ഏറെ വിശാലവും പരസ്പര പൂരക കഴിവുകളുമുള്ള സുപ്രധാന സ്ഥാപനവുമായുള്ള പങ്കാളിത്തത്തിൽ  അതിയായ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 
"പുതിയ കഴിവുകൾ, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിൽ ഈ പങ്കാളിത്തം പ്രതിഫലിക്കും.  ബുർജീൽ ഹോൾഡിംഗ്‌സിന്റെ വളർച്ചയുടെ ആവേശകരമായ സമയമാണിത്."


ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്കെയർ, തജ്മീൽ എന്നീ ബ്രാൻഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും സേവനങ്ങൾ പ്രദാനം ചെയ്യുന്ന  60 ഓളം ആസ്തികളാണ്  ബുർജീൽ ഹോൾഡിംഗ്സിനു കീഴിലുള്ളത്. കമ്പനിയുടെ ഏറ്റവും വിശാലമായ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ESMO- അംഗീകൃത കേന്ദ്രവുമാണ്. പ്രശസ്തമായ ലോകോത്തര മികവിന്റെ കേന്ദ്രങ്ങളും യുഎഇയിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലയും സമഗ്ര കാൻസർ സെന്ററും കമ്പനിക്ക് കീഴിലാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.