തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈസ്റ്റാര്‍ ഗ്രൂപ്പ് കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ട്രൈസ്റ്റാര്‍ ഗ്രൂപ്പ് അധികൃതര്‍ വ്യവസായ മന്ത്രി പി രാജീവുമായി ചർച്ച നടത്തി. നിക്ഷേപം നടത്തുന്ന കാര്യം മന്ത്രി തന്നെയാണ് ഫെയിസ് ബുക്കിലൂടെ അറിയിച്ചത്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയുടെ ഭാഗമായി ദുബായ് എക്സ്പോ 2020 വേദിയിൽ വച്ച് മുമ്പ് നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് രണ്ടാം ഘട്ട കൂടിക്കാഴ്ച നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഘട്ട നിക്ഷേപമായി ഇന്ധനം സംഭരിക്കുന്നതിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ച് ഫ്യൂവൽ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ധാരണയായതായി മന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ ലോജിസ്റ്റിക് പാർക്കുകളും മൂന്നാം ഘട്ടത്തിൽ ഹൈടെക് വേർ ഹൗസുകലും നാലാം ഘട്ടത്തിൽ പെട്രോ പാർക്കുകളും സ്ഥാപിക്കാനാണ് ട്രൈസ്റ്റാർ ആസൂത്രണം ചെയ്യുന്നത്. നിക്ഷേപ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ്ക്ക് പുറത്ത് ട്രൈസ്റ്റാർ ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായി കേരളം മാറുമെന്ന് കുറിപ്പിൽ പറയുന്നു. 


നിക്ഷേപത്തിന് നിയമപരമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും. പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി ഫെയിസ്ബുക്കിൽ വ്യക്തമാക്കി. 


Read Also: ബറാക ആണവനിലയത്തിന്‍റെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ച് യുഎഇ


ഫെയിസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം


ദുബായ് ആസ്ഥാനമാക്കിയുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ വിവിധയിടങ്ങളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നിക്ഷേപം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി ചർച്ച നടത്തി. മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയുടെ ഭാഗമായി ദുബായ് എക്സ്പോ 2020 വേദിയിൽ വച്ച് നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാൻ സാധിക്കുന്ന ഹൈ ടെക് ഫ്യുവൽ സ്റ്റേഷനുകൾ കേരളത്തിൽ 5 ഇടങ്ങളിലായി സ്ഥാപിക്കുന്നതിന് ധാരണയായി. രണ്ടാം  ഘട്ടത്തിൽ ലോജിസ്റ്റിക് പാർക്കുകളും മൂന്നാം ഘട്ടത്തിൽ ഹൈ ടെക് വേർ ഹൗസുകളും നാലാം ഘട്ടത്തിൽ പെട്രോ പാർക്കുകളും സ്ഥാപിക്കാനാണ് ട്രൈസ്റ്റാർ ആസൂത്രണം ചെയ്യുന്നത്. നാല് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ദുബായ്ക്ക് പുറത്ത് ട്രൈസ്റ്റാർ ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ നിക്ഷേപകേന്ദ്രമായി കേരളം മാറും. ട്രൈസ്റ്റാർ അധികൃതർ കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് അതീവ തൽപരരാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു. അവർക്കാവശ്യമായ നിയമപരമായ എല്ലാ സഹായങ്ങളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭ്യമാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പെട്രോ കെമിക്കൽ മേഖലയിൽ തെക്കൻ ഏഷ്യയിലെ തന്നെ സുപ്രധാന വ്യാപാര കേന്ദ്രമായി കേരളം മാറും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.