ദുബായ്: ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ബഹുമതി സ്വന്തമാക്കി ദുബായ്. സർക്കാർ ഓഫിസുകൾ പൂർണമായും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം ദുബായ് കൈവരിച്ചു. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ദുബായിലെ സർക്കാർമേഖല പൂർണമായും കടലാസ് രഹിതമായെന്ന നേട്ടം അറിയിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായുടെ യാത്രയില്‍ ഇന്ന് ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്ന്  ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു. നവീകരണത്തിലും സര്‍ഗ്ഗാത്മകതയിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ യാത്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് 2018ൽ ഷൈയ്ഖ് ഹംദാൻ കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്. ദുബായിലെ 45 സർക്കാർ വകുപ്പുകളും പേപ്പർ രഹിതമായി. വകുപ്പുകൾ 1,800 ഡിജിറ്റൽ സർവീസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. 130 കോടി ദിര്‍ഹത്തിലേറെ അനുബന്ധ ചെലവുകള്‍ ലാഭിക്കാനായി. 1.4 കോടി മണിക്കൂര്‍ ജോലിയും ലാഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.