ദുബായിൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുമതി നൽകുന്ന ഓൺലൈൻ സംവിധാനം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്ഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഉപയോക്താക്കൾക്ക് സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അനുമതി ലഭിക്കാൻ ആർടിഎ വെബ്സൈറ്റിലൂടെയുള്ള പരിശീലന ക്ലാസ്സ് പാസാകണം. ഇ-സ്കൂട്ടറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും സ്കൂട്ടർ ഓടിക്കാൻ അനുവാദമുള്ള റോഡുകളെക്കുറിച്ചും ക്ലാസ്സ് ഉണ്ടാകും. ക്ലാസ്സുകളിൽ ട്രാഫിക്ക് സിഗ്നലുകളെക്കുറിച്ചും ബോധവൽക്കരണം നൽകും. മോട്ടോർ സൈക്കിൾ ലൈസൻസ്, രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസ് എന്നിവയുള്ളവർക്ക് പ്രത്യേക പെർമിറ്റിന്‍റെ ആവശ്യമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില റോഡുകളിലൂടെ ഇ സ്ക്കൂട്ടർ ഓടിക്കാൻ അനുമതി വേണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. സെയ് അസ്സാലം, അൽഖുദ്ര, മെയ്ദൻ എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ സൈക്കിൾ-സ്ക്കൂട്ടര്‍ ട്രാക്കുകളിലും ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതിയുണ്ട്. സുരക്ഷ ചട്ടങ്ങൾ കർശനമാക്കി കൂടുതൽ മേഖലകളിൽ ഇ-സ്കൂട്ടർ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. 

Read Also: Covid Restrictions: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി കുവൈത്ത്


പത്ത് ഡിസ്ട്രിക്ടുകളിലെ അനുവദിക്കപ്പെട്ട സൈക്ലിങ് ട്രാക്കുകളിൽ ഇ-സ്കൂട്ടർ ഓടിക്കാൻ കഴിഞ്ഞ ദിവസം ആർടിഎ അനുമതി നൽകിയിരുന്നു. ഖിസൈസ്, മൻഖൂൽ, കരാമ ഉൾപ്പെടെയുള്ള മേഖലകളിലെ 167 കിലോമീറ്റർ ട്രാക്കിലും ഘട്ടംഘട്ടമായി സൗകര്യമൊരുക്കും.


ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി14 ൽ നിന്ന് 16 വയസ്സാക്കി മാറ്റിയതും പെർമിറ്റ് നിർബന്ധമാക്കിയതുമടക്കമുള്ള നിയന്ത്രണങ്ങൾ അപകടങ്ങൾ കുറക്കുമെന്ന് ആർടിഎ അധികൃതർ പറയുന്നു. വിവിധ ഡോക്കിങ് കേന്ദ്രങ്ങളിൽ 2000 സ്കൂട്ടറുകൾ കൂടി വാടകക്കെടുത്ത് ഓടിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും.

Read Also: ബാൽക്കണിയിൽ വസ്ത്രങ്ങൾ വിരിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി; നിയമം ലംഘിച്ചാൽ പിഴ 1000 ദിർഹം 


പെർമിറ്റില്ലാതെ സ്കൂട്ടര്‍ ഓടിച്ചാൽ പിഴയീടാക്കുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു. 200 ദിർഹമാണ് പിഴ ഈടാക്കുക.ഒരു സ്കൂട്ടറിൽ രണ്ട് പേർ യാത്ര ചെയ്യുന്നതടക്കമുള്ള  നിയമലംഘനങ്ങൾ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. 


കാൽനടയാത്രക്കാർക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും. ചെറിയ അപകടങ്ങളുണ്ടായാലും പോലീസിൽ ഉടൻ അറിയിക്കണം. ക്രോസ്സിങ്ങുകളിൽ വാഹനം ഉന്തിക്കൊണ്ട് പോകണം.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.