ദുബായ്:  ദേരയിലെ തീ പിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാളികളടക്കം സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും ഇവിടുത്തെ ജീവനക്കാരും ബാച്ർ ഫ്ലാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാൻ സ്വദേശികളുടെയും പ്രധാന താമസ സ്ഥലങ്ങൾ കൂടിയാണിത്. ഡബിൾഡക്കർ കട്ടലുകളിലായി ആറിലേറെ പേർ ഒരു മുറിയിൽ താമസിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ശേഷമായിരുന്നു സംഭവം. താഴത്തെ നിലയിൽ തലാൽ സൂപ്പർ മാർക്കറ്റ് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. 


ALSO READ: Dubai: ദുബായിൽ വൻ തീപിടിത്തം; 16 പേർ മരിച്ചു, മരിച്ചവരിൽ രണ്ട് പേർ മലയാളികൾ


 


മലയാളി ദമ്പതികൾ അടക്കം 16 പേരാണ് തീ പിടുത്തതിൽ മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ.  കൂടാതെ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളും ഇതിൽപ്പെടുന്നു.


മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. 


അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുക പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം.രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.