ദുബായിൽ ഇനി ഇ സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ഇല്ലാതെ ഇ സ്കൂട്ടർ ഇനിമുതൽ ഓടിക്കാനാകില്ല. ഇ സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് നടപടി. ഇ സ്കൂട്ടർ യാത്രികർ അശ്രദ്ധയും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായി ദുബായ് പോലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ സ്കൂട്ടറുകൾക്കായുള്ള ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നൽകുന്നത്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ലൈസൻസ്  ലഭിക്കാതെ ഇലക്‌ട്രിക് സ്‌കൂട്ടറുകളോ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ബൈക്കുകളോ ഓടിക്കരുതെന്ന് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ആവശ്യമാണെന്നും ഉത്തരവിലുണ്ട്. ഇതിനായുള്ള ലൈസെൻസ് ആർടിഎ നൽകുമെന്നു ഉത്തരവിലുണ്ട്. 

Read Also: Covid guidelines:ആർടിപിസിആർ വേണ്ട: യാത്രാ നിയമത്തിൽ ഇളവുമായി യുഎഇയും കുവൈറ്റും


ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ആർടിഎ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലും ട്രാക്കുകളിലും മാത്രം ഉപയോഗിക്കാൻ അനുമതിയുണ്ട്. ആർടിഎ വെബ്സൈറ്റിൽ നിഷ്കർഷിച്ചിരിക്കുന്നതനുസരിച്ച് പരമാവധി വേഗതാ പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറുകളിൽ സഹയാത്രികരെ ഉൾപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ റിഫ്ലക്ടറീവ് വെസ്റ്റുകളും ഹെൽമെറ്റും ധരിക്കണം. മറ്റ് വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും മതിയായ അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. 


ആര്‍ടിഎ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കുന്ന രീതിയിൽ ഇ-സ്കൂട്ടർ പാർക്ക് ചെയ്യുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ട്. 16 വയസിന് താകഴെയുള്ളവർക്ക് ഇ സ്കൂട്ടർ ഓടിക്കാൻ അനുവാദമില്ല. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാം. അപകടത്തിന്‍റെയും നിയമ ലംഘനത്തിന്‍റെയും തോതനുസരിച്ച് ഒരു മാസം വരെയുള്ള വാഹനത്തിന്‍റെ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയും. 18 വയസ് തികയാത്ത വ്യക്തിയാണെങ്കിൽ രക്ഷകർത്താവിനെതിരെയും നടപടി സ്വീകരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.