ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തസ്ജീൽ ഹത്ത, ജബൽ അലി കേന്ദ്രങ്ങൾ ഒഴികെ എമിറേറ്റിലെ 28 വാഹന സാങ്കേതിക പരിശോധന സേവന ദാതാക്കളുടെ കേന്ദ്രങ്ങളിൽ ഏകീകൃത പ്രവൃത്തി സമയം അവതരിപ്പിച്ചു.  പുതിയ സമയം ഇന്ന് മുതൽ പ്രാബല്യത്തിലാകും.  ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള ആർടിഎയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകളിലെ പ്രവൃത്തി സമയം ഏകീകരിച്ചു പുതിയ നടപടി സ്വീകരിച്ചത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എട്ടു വയസുകാരിയെ പീഡിപ്പിച്ചു നാടുവിട്ട മലയാളി അജ്മാനിൽ പിടിയിൽ 


ഇന്ന് മറ്റുഹൽ തസ്ജീൽ ഹത്ത, ജബൽ അലി കേന്ദ്രങ്ങൾ ഒഴികെ ആർടിഎയുടെ സേവനദാതാക്കളുടെ കേന്ദ്രങ്ങളിലെ പുതിയ പ്രവൃത്തി സമയം രാവിലെ 7 മുതൽ രാത്രി 10.30 വരെ നീളുമെന്ന് അധികൃതർ അറിയിച്ചു.  അതേസമയം തസ്ജീൽ ഹത്ത സെന്റർ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും തസ്ജീൽ ജബൽ അലി സെന്റർ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.  കൂടാതെ സർവീസ് പ്രൊവൈഡർ സെന്ററുകളിൽ വാരാന്ത്യ അവധി ശനിയാഴ്ചയ്ക്കു പകരം ഞായറാഴ്ചയായിരിക്കും. ഒപ്പം വെള്ളിയാഴ്ചത്തെ ജോലി സമയം രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളായി വിഭജിക്കും. 


Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ


28 സേവനദാതാക്കളുടെ കേന്ദ്രങ്ങളിൽ ഓരോന്നിനും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും ആയിരിക്കും.  വെള്ളിയാഴ്ച, തസ്ജീൽ ജബൽ അലി സെന്റർ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കൂ, അതേസമയം തസ്ജീൽ ഹത്ത സെന്ററിലെ ജോലി സമയം വൈകുന്നേരം 3 മുതൽ രാത്രി 9 വരെ ഒറ്റ ഷിഫ്റ്റിൽ ചുരുക്കും.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.